ENTERTAINMENTMALAYALAM

ഷോര്‍ട്ട് ബ്ലൗസില്‍ ഹോട്ടായി സാധിക

മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരമാണ് സാധിക വേണുഗോപാല്‍. പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക മലയാളികള്‍ക്ക് സുപരിചിതയായത്. പിന്നീട് ഇങ്ങോട്ട് നിരവധി ടെലിവിഷന്‍ ഷോകളില്‍ സാധിക എത്തി.
2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. കലികാലം, എംഎല്‍എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിലും സാധിക അഭിനയിച്ചിട്ടുണ്ട്. അവസാനം ഇറങ്ങിയത്.മോഹന്‍ലാലിന്റെ മോണ്‍സ്റ്ററില്‍ സാധിക അഭിനയിക്കുന്നുണ്ട്. ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാര്‍ മാജിക്ക് എന്ന പരിപാടിയിലെ സ്ഥിരസാന്നിധ്യം കൂടിയാണ് സാധിക.
ഇപ്പോള്‍ സിനിമയിലാണ് സാധിക കൂടുതല്‍ ശ്രദ്ധ കൊടുത്തിരിക്കുന്നത്. സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത പാപ്പന്‍ ആയിരുന്നു സാധിക അവസാനമായി അഭിനയിച്ച സിനിമ. മോഹന്‍ലാല്‍ നായകനായെത്തുന്ന മോണ്‍സ്റ്റര്‍ എന്ന ചിത്രത്തിലും സാധിക അഭിനയിക്കുന്നുണ്ട്.
അഭിനയത്തിന് പുറമെ മോഡലിംഗിലും സജീവമാണ് സാധിക. തന്റെ പുതിയ വിശേഷങ്ങളെല്ലാം സാധിക ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. സാധിക പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം വളരെ വേഗം വൈറലാകാറുമുണ്ട്. എന്നാല്‍ ചിലപ്പോഴെല്ലാം സാധികയുടെ വസ്ത്രധാരണത്തിന് വലിയ വിമര്‍ശനമാണ് ഏറ്റുവാങ്ങാറുള്ളത്.
വിമര്‍ശനങ്ങള്‍ക്കെല്ലാം അതേ നാണയത്തില്‍ മറുപടി നല്‍കാറുള്ള താരമാണ് സാധിക. ഇപ്പോള്‍ ഇതാ വീണ്ടും ആരാധകരെ ഞെട്ടിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സാധിക. അതീവ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് സാധിക പങ്കുവെച്ചിരിക്കുന്നത്. ഷോര്‍ട്ട് ബ്ലൗസും സ്‌കര്‍ട്ടും ധരിച്ചാണ് സാധിക എത്തിയത്.
ജിബിന്‍ ആര്‍ട്ടിസ്റ്റാണ് സാധികയുടെ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. മുകേഷ് മുരളിയാണ് മേക്കപ്പ്. ഇതിന്റെ പിന്നാമ്പുറ വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. വീഡിയോകളും ചിത്രങ്ങളുമെല്ലാം വൈറലായി കഴിഞ്ഞു.

Related Articles

Back to top button