BREAKING NEWSKERALA

നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി കേസ്; പൊലീസ് നടപടി ആവശ്യപ്പെട്ട് എസ്പി ഓഫീസിലേക്ക് കെഎസ്‌യു മാര്‍ച്ച്

ആലപ്പുഴ: എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി കേസില്‍ പോലീസ് നടപടി ആവശ്യപ്പെട്ട് ആലപ്പുഴ എസ് പി ഓഫീസിലേക്ക് കെഎസ്‌യു ഇന്ന് മാര്‍ച്ച് നടത്തും. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി എംഎസ്എം കോളേജ് പ്രിന്‍സിപ്പലിനെ പോലീസ് ഇന്നലെ കണ്ടിരുന്നു. വ്യാജ ഡിഗ്രി ചമച്ച കേസില്‍ വഞ്ചനക്ക് ഇരയായവര്‍ പരാതി നല്‍കിയാലെ നിയമപരമായി കേസെടുക്കാനാകൂ എന്നാണു പോലീസ് നിലപാട്.
എന്നാല്‍ കോളേജ് മാനേജ്‌മെന്റ് ഇതുവരെ പൊലീസിന് പരാതി നല്‍കിയിട്ടില്ല. നിലവില്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും ജനറല്‍ സെക്രട്ടറി മാഹിനും പോലീസിനു പരാതി നല്‍കിയിട്ടുണ്ട്. നിഖില്‍ തോമസിനും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടു എംഎസ്എഫ് സംസ്ഥാന കമ്മിറ്റി ഗവര്‍ണ്ണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ മേഖലയെ എസ്എഫ്‌ഐ തകര്‍ക്കുന്നുവെന്നാരോപിച്ച് കെഎസ്‌യു സംസ്ഥാന വ്യാപകമായി നടത്തുന്ന വിദ്യാഭ്യാസ ബന്ദ് ഇന്ന്.കോളേജുകളില്‍ കെഎസ്.യു പഠിപ്പ് മുടക്കും. നിഖില്‍ തോമസിന്റ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ പങ്ക് ആന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ ഡിജിപിക്ക് പരാതി നല്‍കി.

Related Articles

Back to top button