BREAKING NEWSKERALALATEST

ദേഹാസ്വാസ്ഥ്യം; മഅദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം അന്‍വാറശ്ശേരിയിലേക്ക് പോകും വഴി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച 7.20-ഓടു കൂടിയായിരുന്നു നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മഅദനി എത്തിയത്. വീട്ടിലേക്കുള്ള യാത്രയില്‍ ഇടപ്പള്ളിയില്‍ വെച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. രക്തസമ്മര്‍ദം ഉയരുകയും ഛര്‍ദ്ദി ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ ഇന്ന് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടര്‍ന്ന ശേഷം ഇന്ന് കൊല്ലത്തേക്ക് തിരിക്കുമെന്നാണ് വിവരം. മറ്റു ഗുരുതര പ്രശ്നങ്ങളില്ല എന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്.

Related Articles

Back to top button