BREAKING NEWSKERALALATEST

ദര്‍ശനം നടത്തിയവര്‍ മടങ്ങണമെന്ന് ഉച്ചഭാഷിണിയില്‍ നിര്‍ദേശിക്കണം -ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ ദര്‍ശനം നടത്തിയവര്‍ ഉടന്‍ മടങ്ങാനുള്ള നിര്‍ദേശം നിരന്തരമായി ഉച്ചഭാഷിണിയില്‍ നിര്‍ദേശിക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഇടത്താവളങ്ങളിലും ഈ രീതി വേണമെന്ന് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് ജി. ഗിരീഷും അടങ്ങിയ ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു.
ദര്‍ശനം നടത്തിയവര്‍ സന്നിധാനത്തുതന്നെ തങ്ങുന്ന സാഹചര്യമുണ്ടെന്ന് ദേവസ്വം ബോര്‍ഡ് കോടതിയില്‍ അറിയിച്ചു. മണ്ഡലപൂജയും കഴിഞ്ഞ് മടങ്ങാനായിട്ടാണ് ചിലര്‍ ഇത്തരത്തില്‍ തങ്ങുന്നത്. ഈ സാഹചര്യത്തിലാണ് ദര്‍ശനം നടത്തിയവര്‍ മടങ്ങണമെന്ന് ഉച്ചഭാഷിണിയില്‍ നിര്‍ദേശിക്കാന്‍ കോടതി നിര്‍ദേശിച്ചത്.
ഡിസംബര്‍ 24-ന് ഒന്നേകാല്‍ ലക്ഷത്തോളംപേരാണ് ദര്‍ശനം നടത്തിയത്. വെര്‍ച്വല്‍ ക്യൂ വഴിയുള്ള ബുക്കിങ് 80,000 ആയി നിജപ്പെടുത്തിയപ്പോഴാണിത്. വെര്‍ച്വല്‍ ക്യു-സ്‌പോട്ട് ബുക്കിങ് ഇല്ലാത്തവരെ സന്നിധാനത്തേക്ക് വിടരുതെന്നും കോടതി നിര്‍ദേശിച്ചു.

Related Articles

Back to top button