ERANAKULAMKERALALATESTNEWS

എറണാകുളത്ത് ലോഡ്ജില്‍ യുവതിക്ക് മര്‍ദ്ദനം; ലോഡ്ജ് ഉടമ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളത്ത് ലോഡ്ജില്‍ യുവതിക്ക് മര്‍ദ്ദനം. വാക്ക് തര്‍ക്കം മര്‍ദ്ദനത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തില്‍ ലോഡ്ജ് ഉടമ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റിലായി. എസ്ആര്‍ എം റോഡിലുള്ള ബെന്‍ ടൂറിസ്റ്റ് ഹോമില്‍ വച്ചാണ് യുവതിക്ക് മര്‍ദ്ദനമേറ്റത്.

ലോഡ്ജ് ഉടമ ബെന്‍ ജോയ്, സുഹൃത്ത് ഷൈജു എന്നിവര്‍ പിടിയിലായി. ഐപിസി 354 പ്രകാരം ഉടമക്കെതിരെ കേസ് എടുത്തു. പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.

Related Articles

Back to top button