BREAKING NEWSKERALALATESTNEWS

മലയാളി യുവതി ട്രെയിനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍

കോട്ടയം: മലയാളി യുവതി ട്രെയിനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍. ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തില്‍ സുരജ എസ്.നായര്‍ ആണ് മരിച്ചത്. 45 വയസാണ്.

ആലപ്പുഴ – ധന്‍ബാദ് എക്സ്പ്രസ് ട്രെയിനില്‍ ഇന്നു പുലര്‍ച്ചെ ജോലാര്‍പ്പേട്ടില്‍ വച്ചാണ് സുരജയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കാണുന്നത്. ഹ്യദയാഘാതമാണ് മരണകാരണമെന്നാണ് വീട്ടില്‍ ലഭിച്ച വിവരം.

ഒഡീഷയിലുള്ള സഹോദരി സുധയുടെ വീട്ടില്‍ പോയ ശേഷം തിരികെ വൈക്കത്തേക്ക് വരുമ്പോഴായിരുന്നു സംഭവം.

Related Articles

Back to top button