BREAKING NEWSKERALALATESTNEWS

ക്രിസ്തുമസ്-പുതുവത്സര ബമ്പര്‍ പോണ്ടിച്ചേരി സ്വദേശിക്ക്; സമ്മാന തുക 20 കോടി

കോട്ടയം: ക്രിസ്തുമസ്-പുതുവത്സര ബമ്പര്‍ പോണ്ടിച്ചേരി സ്വദേശിക്ക്. വിജയി ലോട്ടറി വകുപ്പില്‍ ടിക്കറ്റ് ഹാജരാക്കി. ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ കിഴക്കേകോട്ടയിലെ ഏജന്‍സിയില്‍ നിന്നാണ് ടിക്കറ്റെടുത്തത്. 20 കോടിയാണ് ഒന്നാം സമ്മാനം.

വ്യക്തിപരമായ കാരണങ്ങളാല്‍ പേരു വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് വിജയി ലോട്ടറി വകുപ്പിനോട് അഭ്യര്‍ത്ഥിച്ചു. അന്വേഷണം നടത്തി പരിശോധിച്ച് പണം കൈമാറുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.

സമാശ്വാസ സമ്മാനം ഒരു ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം ഒരു കോടി രൂപയാണ്. മൂന്നാം സമ്മാനം 10 ലക്ഷം രൂപയാണ്. നാലാം സമ്മാനം മൂന്ന് ലക്ഷവും അഞ്ചാം സമ്മാനം രണ്ട് ലക്ഷവുമാണ്. ആറാം സമ്മാനം അയ്യായിരം രൂപയും ഏഴാം സമ്മാനം 2,000 രൂപയും എട്ടാം സമ്മാനം ആയിരം രൂപയും, ഒന്‍പതാം സമ്മാനം 500 രൂപയുമാണ്.

Related Articles

Back to top button