BREAKING NEWSNATIONAL

കല്ല്യാണം കഴിക്കാനൊരു പെണ്ണിനെ വേണം, ഓട്ടോറിക്ഷാ ഡ്രൈവര്‍ കണ്ടെത്തിയ വഴി വൈറല്‍

അനുയോജ്യരായ വധുവിനെയോ വരനെയോ കണ്ടെത്താന്‍ ഇന്ന് പല മാര്‍?ഗങ്ങളും ഉണ്ട്. പത്രത്തില്‍ പരസ്യം കൊടുക്കുന്നത് വരെ ഇന്ന് ഔട്ട് ഓഫ് ഫാഷനായി മാറിക്കൊണ്ടിരിക്കുകയാണ്. പകരം, മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് പലരും ഇന്ന് തങ്ങള്‍ക്ക് യോജിക്കുന്ന പങ്കാളിയെ തിരയുന്നത്. ഏതായാലും, ഇതിനെയെല്ലാം കടത്തിവെട്ടുന്ന ഒരു പരസ്യമാണ് മധ്യപ്രദേശില്‍ നിന്നുള്ള ഒരു യുവാവ് വധുവിനെ തിരയാന്‍ വേണ്ടി കണ്ടെത്തിയത്.
ദാമോയില്‍ നിന്നുള്ള ദീപേന്ദ്ര റാത്തോഡ് എന്ന 29 -കാരന്‍ തന്റെ ഇ റിക്ഷയിലാണ് തനിക്ക് യോജിച്ച ഒരു വധുവിനെ തേടിയുള്ള പരസ്യം പതിച്ചത്. അതിനായി റിക്ഷയില്‍ തന്റെ ബയോഡാറ്റയടങ്ങിയ ഒരു വലിയ ബോര്‍ഡ് തന്നെ ഇയാള്‍ പതിക്കുകയും ചെയ്തു. വിവാഹം ചെയ്യാന്‍ യുവതികളെ കിട്ടാനില്ല, അതുകൊണ്ടാണ് ഇങ്ങനെ വ്യത്യസ്തമായ ഒരു മാ?ര്‍?ഗത്തിലൂടെ വധുവിനെ തിരയാന്‍ തീരുമാനിച്ചത് എന്നാണ് ദീപേന്ദ്ര പറയുന്നത്. ജാതിയും മതവുമൊന്നും തനിക്കൊരു പ്രശ്‌നമല്ല എന്നും യുവാവ് പറയുന്നു.
നേരത്തെ ഇതുപോലെ പങ്കാളികളെ തിരയുന്ന ഒരു ?ഗ്രൂപ്പില്‍ ദീപേന്ദ്ര വധുവിന് വേണ്ടി അന്വേഷണം നടത്തിയിരുന്നെങ്കിലും അത് സഹായിച്ചില്ല. പിന്നാലെയാണ് ഇങ്ങനെ ഒരു പരസ്യം നല്‍കാന്‍ ഇയാള്‍ തീരുമാനിക്കുന്നത്. ദാമോയ്ക്ക് പുറത്തുള്ള സ്ത്രീകളാണെങ്കിലും വിവാഹം ചെയ്യാന്‍ താന്‍ തയ്യാറാണ് എന്നും ഇയാള്‍ പറയുന്നു. ദീപേന്ദ്രയുടെ മൂത്ത സഹോദരനും സഹോദരിയും വിവാഹിതരാണ്.

ദീപേന്ദ്ര തന്റെ ഇ റിക്ഷയില്‍ പതിപ്പിച്ച ബയോഡാറ്റ ഇതോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. അതില്‍, ഇയാളുടെ ഉയരം, ജനനത്തീയതി, വിദ്യാഭ്യാസ യോ?ഗ്യത തുടങ്ങി സകലതും സൂചിപ്പിക്കുന്നുണ്ട്. ഒപ്പം ആളുടെ ഒരു ഫോട്ടോയും അതോടൊപ്പം കൊടുത്തിട്ടുണ്ട്. തന്റെ മാതാപിതാക്കള്‍ എപ്പോഴും പ്രാര്‍ത്ഥനയും മറ്റുമായി തിരക്കിലാണ്, തനിക്ക് വേണ്ടി ഒരു പെണ്ണന്വേഷിക്കാന്‍ അവര്‍ക്ക് സമയമില്ല. അതിനാല്‍, ഞാനായി അത് ചെയ്യുകയാണ് എന്നും ദീപേന്ദ്ര പറയുന്നു.

ഏതായാലും, എത്രയും പെട്ടെന്ന് യുവാവിന് അനുയോജ്യയായ ഒരു വധുവിനെ കണ്ടെത്താന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുകയാണ് സോഷ്യല്‍ മീഡിയ.

Related Articles

Back to top button