BREAKING NEWSNATIONALWORLD

നന്നായി ജോലി ചെയ്തതിന് പിരിച്ചുവിട്ടു, യുവതിയുടെ അനുഭവം കേട്ട് അന്തംവിട്ട് നെറ്റിസണ്‍സ്

ജോലി ചെയ്യാത്തതിന് ആളുകളെ പിരിച്ചു വിടുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍, നന്നായി ജോലി ചെയ്തതിന് ആരെയെങ്കിലും ഏതെങ്കിലും കമ്പനി പിരിച്ചു വിടുന്നത് കണ്ടിട്ടുണ്ടോ? ചിലപ്പോള്‍ അതും സംഭവിക്കും. അതാണ് ഈ യുവതിയുടെ അനുഭവം തെളിയിക്കുന്നത്.
മരിയേല എന്ന യുവതിയാണ് താന്‍ നന്നായി ജോലി ചെയ്തതിനാണ് തന്റെ കമ്പനി തന്നെ പിരിച്ചു വിട്ടത് എന്ന വിവരം വെളിപ്പെടുത്തിയത്. ടിക്ടോക്കിലാണ് മരിയേല തന്റെ അനുഭവം വെളിപ്പെടുത്തിയത്. താന്‍ തന്റെ ജോലിയില്‍ വളരെ നല്ല ആളായത് കൊണ്ടാണ് തന്നെ കമ്പനിയില്‍ നിന്നും പിരിച്ചു വിട്ടത് എന്നാണ് മരിയേലയുടെ പരാതി.
മരിയേല പറയുന്നത് ഇങ്ങനെയാണ്, ‘ഇന്നലെ എനിക്ക് എന്റെ ജോലി നഷ്ടപ്പെട്ടു. അതിന്റെ കാരണങ്ങളില്‍ ഒന്ന് ഞാന്‍ നന്നായി ജോലി ചെയ്യും എന്നത് കൂടിയാണ്. ഇന്നലെ രാവിലെ ഞങ്ങളുടെ മീറ്റിം?ഗിനിടെ ബോസ് എന്നോട് സെയില്‍സ് ഡയറക്ടറുമായി ഒരു മീറ്റിം?ഗ് പ്ലാന്‍ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു. അതോടെ താന്‍ കമ്പനി വെബ്‌സൈറ്റില്‍ ലോ?ഗിന്‍ ചെയ്ത് എല്ലാ കാര്യങ്ങളും നേരത്തെ തന്നെ ചെയ്ത് വച്ചിരുന്നു എന്ന് ബോസിനെ അറിയിച്ചു. എന്നാല്‍, എല്ലാ കാര്യങ്ങളും കൃത്യമായി കണ്ടറിഞ്ഞ് നേരത്തെ ചെയ്തതിന് അഭിനന്ദിക്കുന്നതിന് പകരം ബോസ് തന്നെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയാണ് ചെയ്തത്.’
ടിക്ടോക്കില്‍ മരിയേലയുടെ അനുഭവം കേട്ട പലരും അന്തംവിട്ടുപോയി. എന്നാല്‍, മരിയേല ഒരു കാര്യം കൂടി പറഞ്ഞു. പലപ്പോഴും ബോസ് ഓഫീസില്‍ വരാറില്ല. അതിനാല്‍ അയാള്‍ ചെയ്യേണ്ട പല കാര്യങ്ങളും തനിക്ക് ചെയ്യേണ്ടി വരാറുണ്ട്. അതിനാല്‍ തന്നെ താന്‍ അയാള്‍ക്കൊരു ഭീഷണിയാവുമോ എന്ന് ഭയമുണ്ട്. അതുകൂടിയാവാം തന്നെ പിരിച്ചു വിടാന്‍ കാരണമായത് എന്നാണ് അവള്‍ പറയുന്നത്.

Related Articles

Back to top button