BREAKING NEWSKERALA

വീട് ജപ്തി ചെയ്യാന്‍ ബാങ്ക്; പത്തനംതിട്ടയില്‍ കിടപ്പുരോഗി സ്വയം കുത്തി മരിച്ചു

പത്തനംതിട്ട:പത്തനംതിട്ടയില്‍ കിടപ്പുരോഗി സ്വയം കുത്തി മരിച്ചു. സ്വയം കുത്തി മരിച്ചത് ബാങ്ക് വീട് ജപ്തി ചെയ്യാനിരിക്കെ. മരിച്ചത് പത്തനംതിട്ട നെല്ലിമുകള്‍ സ്വദേശി യശോദരന്‍. അടൂര്‍ കാര്‍ഷിക വികസന ബാങ്കില്‍ നിന്നും എടുത്ത തുക തിരിച്ചടക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഈ മാസം 25 ആയിരുന്നു ജപ്തി ചെയ്യാനിരുന്നത്. 23ന് വീട്ടില്‍ ആരുമില്ലാത്ത സമയം യശോധരന്‍ സ്വയം കുത്തുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്.മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Back to top button