BREAKING NEWSNATIONAL

ഡി.ഡി. ന്യൂസിന്റെ ലോഗോയുടെ നിറം കാവിയാക്കി ദൂരദര്‍ശന്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാര്‍ത്താ ടെലിവിഷന്‍ ചാനലായ ഡി.ഡി. ന്യൂസിന്റെ ലോഗോയുടെ നിറം കാവിയാക്കി മാറ്റി ദൂരദര്‍ശന്‍. നേരത്തേ ചുവപ്പായിരുന്ന നിറം കാവിയാക്കി മാറ്റുകയാണ് ചെയ്തത്. മാറ്റം ലോഗോയില്‍ മാത്രമാണെന്നും മൂല്യങ്ങള്‍ തുടരുമെന്നും ദൂരദര്‍ശന്‍ വ്യക്തമാക്കി. ചാനലിന്റെ പുതിയ സ്റ്റുഡിയോ ലോഞ്ചിനൊപ്പമാണ് ചാനലിന്റെ ലോഗോയുടെ നിറം മാറ്റിയത്.
ഇതുസംബന്ധിച്ച് വിവരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവെച്ചു. ‘മൂല്യങ്ങള്‍ അതുപോലെത്തന്നെ തുടരും. പുതിയ രൂപത്തില്‍ ഞങ്ങളെ ഇപ്പോള്‍ ലഭ്യമാണ്. മുന്‍പെങ്ങുമില്ലാത്ത വിധമുള്ള വാര്‍ത്താ യാത്രയ്ക്ക് തയ്യാറാകൂ… ഏറ്റവും പുതിയ ഡി.ഡി. വാര്‍ത്തകള്‍ അനുഭവിക്കൂ’-പോസ്റ്റില്‍ ഡി.ഡി. ന്യൂസ് പ്രഖ്യാപിച്ചു.

Related Articles

Back to top button