BREAKING NEWSLATESTWORLD

‘നമ്മുടെ പ്രണയം കൂടുതല്‍ പൂവിടുന്നതിന്റെ പ്രതീകം’; സര്‍പ്രൈസ് സമ്മാനം, സന്തോഷം കൊണ്ട് ചുംബിച്ച് ഭാര്യ

നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് നാം നല്കുന്ന സര്‍പ്രൈസുകള്‍, കുഞ്ഞുകുഞ്ഞ് സമ്മാനങ്ങള്‍ അവയൊക്കെ വളരെ പ്രധാനമാണ് അല്ലേ? അങ്ങനെയാണ് ഈ ലോകത്ത് മനോഹരമായ ബന്ധങ്ങളുണ്ടാവുന്നതും നിലനില്‍ക്കുന്നതും. പ്രണയിച്ചോ, സ്‌നേഹിച്ചോ തുടങ്ങുന്നതിന്റെ തുടക്കകാലത്ത് മാത്രമാണ് പലരും ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നതും ഇത്തരം സര്‍പ്രൈസുകള്‍ ഒരുക്കുന്നതും ഒക്കെ.
എന്നാല്‍, എത്ര വര്‍ഷം കഴിഞ്ഞാലും ചില ബന്ധങ്ങള്‍ എന്നും പുതുമയുള്ളത് പോലെ നിലനില്‍ക്കും. അത് തെളിയിക്കുന്നൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആളുകളുടെ ഹൃദയം കവരുന്നത്. ?ഗുഡ് ന്യൂസ് മൂവ്‌മെന്റാണ് വീഡിയോ ഇന്‍സ്റ്റ?ഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
ഇംഗ്ലണ്ടില്‍ നിന്നുള്ള ജോ കിയോഗ് തന്റെ ഭാര്യയുടെ 73 -ാം ജന്മദിനത്തില്‍ ഭാര്യ ജെയ്നിനെ ഒരു പ്രത്യേക സമ്മാനം നല്‍കി അത്ഭുതപ്പെടുത്തുന്നതാണ് വീഡിയോയില്‍ കാണാനാവുന്നത്. ഒരു ജാപ്പനീസ് ചെറി ബ്ലോസം മരം സമ്മാനിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ പ്രിയപ്പെട്ടവളെ സന്തോഷിപ്പിച്ചിരിക്കുന്നത്. 78 -കാരനായ ജോ തന്റെ ഭാര്യയെ വിളിച്ച് വീടിന് പുറത്തേക്ക് പോകുന്നതാണ് വീഡിയോയില്‍ കാണാനാവുന്നത്.
ജെയ്ന്‍ ഭര്‍ത്താവിനൊപ്പം നടന്ന് പുറത്തേക്കിറങ്ങുന്നതും കാണാം. മുറ്റത്തെത്തിയ ശേഷം അദ്ദേഹം അവരെ ആ സര്‍പ്രൈസ് കാണിച്ചു കൊടുക്കുകയാണ്. അവര്‍ക്ക് വളരെ അധികം സന്തോഷമായി എന്ന് ഈ വീഡിയോയില്‍ നിന്നുതന്നെ വ്യക്തമാണ്. അവര്‍ വളരെ സ്‌നേഹത്തോടെ തന്റെ ഭര്‍ത്താവിനെ ചുംബിക്കുന്നതും വീഡിയോയില്‍ കാണാം.
‘എല്ലാ വര്‍ഷവും നമ്മുടെ പ്രണയം കൂടുതല്‍ പൂക്കുന്നതിന്റെ പ്രതീകമാണിത്’ എന്നാണ് ജോ തന്റെ സമ്മാനത്തെ കുറിച്ച് ഭാര്യയോട് പറയുന്നത്. നിരവധിപ്പേരാണ് ഈ ഹൃദയസ്പര്‍ശിയായ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഇരുവരുടെയും സ്‌നേഹം എന്നും ഇതുപോലെ നിലനില്‍ക്കാനാ?ഗ്രഹിക്കുന്നവരാണ് അതിലധികവും.

Related Articles

Back to top button