BREAKING NEWSLATEST

മുത്തശ്ശി പാല്‍പ്പൊടിയില്‍ വൈന്‍ കലക്കി കുഞ്ഞിന് നല്‍കി; നാല് മാസം പ്രായമായ കുഞ്ഞ് കോമയില്‍

മുത്തശ്ശി പാല്‍പ്പൊടിയില്‍ അബദ്ധത്തില്‍ വൈന്‍ കലക്കിയതിനെ തുടര്‍ന്ന് നാല് മാസം പ്രായമുള്ള കുഞ്ഞ് കോമയിലായി. കുട്ടിക്ക് കുടിക്കാനായി പാല്‍ തയ്യാറാക്കുന്നതിനിടയില്‍ കുഞ്ഞിന്റെ മുത്തശ്ശിക്ക് വൈന്‍ കുപ്പിയും കുഞ്ഞിന്റെ ഇരുണ്ട നിറമുള്ള ഗ്ലാസ് വാട്ടര്‍ ബോട്ടിലുമായി മാറിപ്പോയി, അബദ്ധം സംഭവിച്ചതാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തെക്കന്‍ ഇറ്റാലിയന്‍ നഗരമായ ബ്രിണ്ടിസിയിലെ ഫ്രാങ്കാവില്ല ഫോണ്ടാനയില്‍ നിന്നുള്ള സ്ത്രീയാണ് തിങ്കളാഴ്ച ഉച്ചയോടെ കുഞ്ഞിന് കുടിയ്ക്കാന്‍ പാല്‍ കുപ്പി തയ്യാറാക്കിയത്. അതേസമയം മുത്തശ്ശി വൈന്‍ കലക്കിയ പാല്‍പ്പൊടി കുഞ്ഞിന് കുടിക്കാന്‍ കൊടുത്തപ്പോള്‍ അല്പം കുടിച്ച ശേഷം കുഞ്ഞ് വീണ്ടും കുടിക്കാന്‍ വിസമ്മതിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നാലെ കുപ്പിയില്‍ നിന്നും വൈനിന്റെ മണം വന്നതോടെ മുത്തശ്ശി തന്നെ കുഞ്ഞിനെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ഉടന്‍ തന്നെ കുഞ്ഞിന് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും കുട്ടി ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തില്‍ തന്നെ തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിലവില്‍ കുഞ്ഞിന്റെ ജീവന് ഭീഷണിയില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കുഞ്ഞ് ഇപ്പോഴും കോമയില്‍ തുടരുകയാണ്. മുത്തശ്ശിയ്‌ക്കെതിരെ ക്രിമനല്‍ കുറ്റം ചുമത്തുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കുഞ്ഞിന്റെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ച ശേഷമായിരിക്കും ഈ കാര്യത്തില്‍ തീരുമാനമെടുക്കുക. സംഭവത്തെക്കുറിച്ച് പ്രോസിക്യൂട്ടര്‍ക്കും പ്രാദേശിക പൊലീസ് ഉദ്യോ?ഗസ്ഥര്‍ക്കും റിപ്പോര്‍ട്ട് നല്‍കിയതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. കുഞ്ഞിന്റെ മുത്തശ്ശി ഇപ്പോള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്.
മദ്യം കുട്ടികള്‍ക്ക് അപകടകരമായ വിഷമാണന്നാണ് ആരോ?ഗ്യ വിദ?ഗ്ദര്‍ ചൂട്ടിക്കാണിക്കുന്നത്. മദ്യം കുട്ടികളുടെ കേന്ദ്ര നാഡീ വ്യവസ്ഥയെ തളര്‍ത്തുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ (പഞ്ചസാര) അളവ് ക്രമാധീതമായി കുറയുകയും ചെയ്യുന്നു. മദ്യം കഴിക്കുന്ന കുട്ടികള്‍ക്ക് അപസ്മാരവും കോമയും സംഭവിക്കാം. ഗുരതരമായ അളവില്‍ കുട്ടികളുടെ ഉള്ളില്‍ മദ്യം ചെന്നാല്‍ അത് മരണത്തിന് വരെ കാരണമായേക്കാം. ബിയര്‍, വൈന്‍ എന്നിവയുടെ കാര്യത്തില്‍ ഇത് തന്നെയാണ് സംഭവിക്കുകയെന്നും ആരോ?ഗ്യവിദ?ഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles

Back to top button