BUSINESSBUSINESS NEWSKERALALATEST

കൊവിഡ് കാലത്തും മൂന്നിരട്ടി വരുമാനം നേടി കുടുംബശ്രീ

കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെയും ലോക്ക്ഡൗണ്‍ നഷ്ടങ്ങളെയും അതിജീവിച്ച് കുടുംബശ്രീ. 2019 സാമ്പത്തിക വര്‍ഷത്തേക്കാള്‍, നടപ്പുവര്‍ഷം ഇതുവരെ മൂന്നിരട്ടി വളര്‍ച്ച നേടാനായി എന്ന് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഐഎഎഎസ് വ്യക്തമാക്കി. ആമസോണിന്റെ വനിതാ സംരംഭകത്വ പ്ലാറ്റ്‌ഫോം ആയ സഹേലിയിലൂടെ കുടുംബശ്രീ ഉത്പന്നങ്ങള്‍ ആഗോള വിപണി കണ്ടെത്താന്‍ ആയത് നിര്‍ണായക നേട്ടം ആയി.
കുടുംബശ്രീ സംരംഭങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനിലൂടെ ആഗോള വിപണിയില്‍ എത്തുന്നു. ഓണ്‍ലൈന്‍ പ്ലാറ്റഫോമില്‍ എങ്ങനെയയാണ് ഉല്‍പ്പന്നങ്ങള്‍ ലിസ്റ്റ് ചെയ്യേണ്ടതെന്നും വില്‍ക്കേണ്ടതെന്നും അമസോണ്‍ കുടുംബശ്രീ സംരംഭകര്‍ക്ക് പരിശീലനം നല്‍കിയിരുന്നു.
കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെയും ലോക്ക്ഡൗണ്‍ നഷ്ടങ്ങളെയും അതിജീവിച്ച് കുടുംബശ്രീ. 2019 സാമ്പത്തിക വര്‍ഷത്തേക്കാള്‍, നടപ്പുവര്‍ഷം ഇതുവരെ മൂന്നിരട്ടി വളര്‍ച്ച നേടാനായി എന്ന് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഐഎഎഎസ് വ്യക്തമാക്കി. ആമസോണിന്റെ വനിതാ സംരംഭകത്വ പ്ലാറ്റ്!ഫോം ആയ സഹേലിയിലൂടെ കുടുംബശ്രീ ഉത്പന്നങ്ങള്‍ ആഗോള വിപണി കണ്ടെത്താന്‍ ആയത് നിര്‍ണായക നേട്ടം ആയി. കുടുംബശ്രീ സംരംഭങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനിലൂടെ ആഗോള വിപണിയില്‍ എത്തുന്നു. ഓണ്‍ലൈന്‍ പ്ലാറ്റഫോമില്‍ എങ്ങനെയാണ് ഉല്‍പ്പന്നങ്ങള്‍ ലിസ്റ്റ് ചെയ്യേണ്ടതെന്നും വില്‍ക്കേണ്ടതെന്നും അമസോണ്‍ കുടുംബശ്രീ സംരംഭകര്‍ക്ക് പരിശീലനം നല്‍കിയിരുന്നു.
അപ്രതീക്ഷിതമായി എത്തിയ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് വെല്ലുവിളി ആയിരുന്നു. കുടുംബശ്രീയുടെ കുടക്കീഴിലുള്ള 23,789 ഓളം സംരംഭങ്ങളെ പ്രതിസന്ധി ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതിനിടയിലും ഇകൊമേഴ്‌സ് വില്‍പ്പന കരുത്തായി. ഓണക്കാലത്ത് ആമസോണ്‍ വഴിയുള്ള കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് ഉയര്‍ന്നിട്ടുണ്ട്. മുള കൊണ്ടും ചിരട്ട കൊണ്ടും നിര്‍മിച്ച കരകൗശല ഉല്‍പ്പന്നങ്ങള്‍ക്കും ആവശ്യക്കാരേറെ ഉണ്ട്. ലോജിസ്റ്റിക്‌സ് വെല്ലുവിളികള്‍ ഒന്നുമില്ലാതെ കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇകൊമേഴ്‌സ് രംഗത്ത് ആവശ്യമായ എല്ലാ സഹായങ്ങളും ആമസോണ്‍ നല്‍കുന്നുണ്ട്. ഓണ്‍ബോര്‍ഡിംഗ് സഹായം, ഇമേജിംഗ്, കാറ്റലോഗിംഗ്, പ്രൊഡക്റ്റ് ലിസ്റ്റിംഗ്, സബ്‌സിഡി എന്നിവയും ലഭ്യമാണ്.
ആമസോണിലൂടെ വനിതാ സംരംഭകരുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിയ്ക്കുന്നതിനും വില്‍ക്കുന്നതിനും സഹായകരമായ പദ്ധതി ആണിത്. 350ല്‍ അധികം ഉത്പന്നങ്ങള്‍ ഇതിനു കീഴില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. വനിതാ സംരംഭകര്‍ തദ്ദേശീയമായി നിര്‍മിയ്ക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് ആഗോള വിപണി കണ്ടെത്താനാകും എന്നതാണ് പ്രധാന ആകര്‍ഷണം. സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യാനും വരുമാനം നേടാനും പദ്ധതി സഹായകരമാണ്. കുടുംബശ്രീയെ കൂടാതെ രാജ്യത്തെ സെല്‍ഫ് എംപ്ലോയിഡ് വുമന്‍ അസോസിയേഷനും ആയി ഉള്‍പ്പെടെ സഹേലിയ്ക്ക് പങ്കാളിത്തം ഉണ്ട്.

Related Articles

Back to top button