ടി പി ചന്ദ്രശേഖരന് കേസ് പ്രതികളെ പുറത്തുവിടില്ലെന്ന് ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ. പട്ടികയില്‍ പേരുകള്‍ ഉള്‍പ്പെട്ടത് സ്വാഭാവിക നടപടിക്രമമെന്ന് ജയില്‍ മേധാവി ട്വന്റി ഫോറിനോട് പ്രതികരിച്ചു. ഫൈനല്‍ ലിസ്റ്റില്‍ ഇവരുടെ പേരുകള്‍ ഉണ്ടാകില്ലെന്ന് ജയില്‍ മേധാവി വ്യകത്മാക്കി.
ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളെ പിറത്തുവിടാനുള്ള നീക്കം പുറത്തുവന്നതോടെ രാഷ്ട്രീയ വിവാദത്തിനും തിരിതെളിച്ചു. മൂന്ന് പേര്‍ക്ക് ശിക്ഷാ ഇളവ് നല്കി വിട്ടയക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. ടികെ രജീഷ്,മുഹമ്മദ് ഷാഫി, അണ്ണന് സിജിത്ത് എന്നിവരാണ് പട്ടികയിലുള്ളത്. ശിക്ഷായിളവിന് മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു കഴിഞ്ഞു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടാണ് പൊലീസിന് കത്ത് നല്‍കിയത്.
ഹൈക്കോടതി വിധി മറികടന്നാണ് സര്‍ക്കാരിന്റെ നീക്കം. ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നു. 20 വര്‍ഷം വരെ ശിക്ഷാ ഇളവ് പാടില്ലെന്നായിരുന്നു ഹൈക്കൊടതി ഉത്തരവ്. പ്രതികളുടെ അപ്പീല്‍ തള്ളിയായിരുന്നു ശിക്ഷ വര്‍ധിപ്പിച്ചത്. ഇതിനിടയിലാണ് പ്രതികളെ വിട്ടയക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് വരുന്നത്.
1,104 Less than a minute