ന്യൂഡല്‍ഹി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ സുപ്രീംകോടതിയില്‍. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കി. ഇരട്ട ജീവപര്യന്തം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. ഉചിതമായ രീതിയില്‍ വിചാരണയുടെ ആനുകൂല്യം ലഭിച്ചില്ലെന്ന് പ്രതികള്‍. തങ്ങള്‍ പറഞ്ഞ കാര്യങ്ങളെ പരിഗണിക്കാതെയാണ് വിധിയിലേക്ക് എത്തിയതെന്ന് പ്രതികള്‍ നല്‍കിയ അപ്പീലില്‍ പറയുന്നു.
വസ്തുതകള്‍ കണക്കിലെടുക്കാതെ പൊതുവികാരം മാത്രമാണ് കണക്കിലെടുത്തായിരുന്നു ഹൈക്കോടതി വിധിയെന്ന് പ്രതികള്‍ പറയുന്നു. തെളിവുകള്‍ പരിഗണിച്ചാല്‍ തങ്ങളുടെ നിരപരാധിത്വം ബോധ്യപ്പെടുമെന്നും ശിക്ഷ റദ്ദാക്കണമെന്നും പ്രതികള്‍. രാജ്യത്തെ പ്രമുഖ അഭിഭാഷകരാണ് പ്രതികള്‍ക്കായി സുപ്രിംകോടതിയില്‍ ഹാജരാകുക. അവധിക്ക് ശേഷം സുപ്രിംകോടതി പ്രതികളുടെ അപ്പീല്‍ പരി?ഗണിക്കും.
ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള നീക്കത്തില്‍ വിവാദം തുടരുന്നിതിനിടെയാണ് പ്രതികള്‍ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള നീക്കത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായിരുന്നു. ശിക്ഷായിളവ് ശുപാര്‍ശ ചെയ്ത മൂന്ന് ജയില്‍ ഉദ്യോ?ഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മൂന്ന് പേര്‍ക്ക് ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. ടികെ രജീഷ്,മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരാണ് പട്ടികയിലുണ്ടായിരുന്നത്.
ഹൈക്കോടതി വിധി മറികടന്നായിരുന്നു നീക്കം. ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നു. 20 വര്‍ഷം വരെ ശിക്ഷാ ഇളവ് പാടില്ലെന്നായിരുന്നു ഹൈക്കൊടതി ഉത്തരവ്. പ്രതികളുടെ അപ്പീല്‍ തള്ളിയായിരുന്നു ശിക്ഷ വര്‍ധിപ്പിച്ചത്. ഈ വിധിക്കെതിരെയാണ് പ്രതികള്‍ ഇപ്പോേള്‍ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.
1,111 1 minute read