ആലപ്പുഴ: ആലപ്പുഴയിലെ വഴിച്ചേരി മത്സ്യമാര്‍ക്കറ്റില്‍ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടികൂടി. ഫോര്‍മാലിന്‍ കലര്‍ന്ന ഏകദേശം 45 കിലോയോളം കേര മീനുകള്‍ പിടിച്ചെടുത്തു നശിപ്പിച്ചു. നഗരസഭ ആരോഗ്യ വിഭാഗവും ഫുഡ് സേഫ്റ്റി വകുപ്പും ഫിഷറീസ് വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്.
ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡി രാഹുല്‍ രാജ്, അമ്പലപ്പുഴ ഫുഡ് സേഫ്റ്റി ഓഫീസര്‍ മീരാദേവി, ഫിഷറീസ് ഇന്‍സ്പെക്ടര്‍ ദീപു, നഗരസഭ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഐ കുമാര്‍, സാലിന് ഉമ്മന്‍, ബി റിനോഷ് എന്നിവരാണ് പരിശോധന നടത്തിയത്.
109 Less than a minute