തിരുവനന്തപുരം: വിഴിഞ്ഞം യു ഡി എഫി ന്റെ കുഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമാണ് വിഴിഞ്ഞം തുറമുഖമെന്ന് വിഡി സതീശന്‍ പറഞ്ഞു. ക്രെഡിറ്റ് യുഡിഎഫിന് പോകുമോ എന്ന ഭയം കൊണ്ട് പ്രതിപക്ഷത്തെ മനപ്പൂര്‍വ്വം മാറ്റിനിര്‍ത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അന്ന് എല്‍ഡിഎഫ് അഴിമതി ആരോപണമുന്നയിച്ചു. 6000 കോടിയുടെ അഴിമതി അന്വേഷിക്കാന്‍ ജുഡീഷണല്‍ കമ്മീഷനെ വച്ചു. കമ്മീഷന്‍ ക്ലീന്‍ചിറ്റാണ് ഉമ്മന്‍ചാണ്ടിക്ക് നല്‍കിയതെന്ന് വഡി സതീശന്‍ പറഞ്ഞു. ഇപ്പോള്‍ തങ്ങളെ ക്ഷണിച്ചില്ല അത് അവരുടെ ഔചിത്യമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. 5595 കോടിയാണ് സംസ്ഥാന വിഹിതം. 884 കോടിയാണ് ഇതുവരെ സര്‍ക്കാര്‍ കൊടുത്തത്. ഇതില്‍ എന്ത് അഭിമാനിക്കാനാണ് സര്‍ക്കാരിനുള്ളതെന്ന് വിഡി സതീശന്‍ ചോദിച്ചു.
സര്‍ക്കാരിന്റേത് ക്രെഡിറ്റ് എടുക്കാന്‍ ഉള്ള തന്ത്രമണ്. എല്ലാം നടപടിയും പൂര്‍ത്തിയാക്കി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്തതെന്ന് വിഡി സതീശന്‍ പറഞ്ഞു. അതേസമയം വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ട് മാത്രമാണ് വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ത്ഥ്യമായതെന്ന് സുധാകരന്‍ പറഞ്ഞു. പിണറായി സര്‍ക്കാര്‍ മനപ്പൂര്‍വം അത് തമസ്‌കരിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.
161 Less than a minute