BREAKING NEWSKERALA

ബാലഭാസ്‌കറിന്റെ മരണം, മരണത്തിന് തൊട്ടുമുമ്പ് എടുത്ത ഇന്‍ഷുറന്‍സ് പോളിസിയില്‍ അന്വേഷണം

തിരുവനന്തപുരം: വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ മരണത്തിന് മുമ്പ് എടുത്ത ഇന്‍ഷുറന്‍സ് പോളിസിയില്‍ സിബിഐ അന്വേഷണം. മരണത്തിന് എട്ട് മാസം മുമ്പാണ് ബാലഭാസ്‌കറിന്റെ പേരില്‍ ഇന്‍ഷുറന്‍സ് പോളിസിയെടുത്തത്. സുഹൃത്തായ വിഷ്ണു സോമസുന്ദരത്തിന്റെ ഫോണ്‍ നമ്പരും ഇമെയില്‍ വിലാസവുമാണ് പോളിസിയില്‍ ചേര്‍ത്തിരിക്കുന്നത്.
വിഷയത്തില്‍ ചികിത്സ നടന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരയും, എല്‍ഐഎസി മാനേജര്‍, ഇന്‍ഷുറന്‍സ് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ എന്നിവരെയും ചോദ്യം ചെയ്തു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജിയുടെയും മൊഴിയെടുത്തിട്ടുണ്ട്. പച്ച ഷര്‍ട്ട് ധരിച്ചിരുന്നയാളാണ് ഡ്രൈവര്‍ സീറ്റിലുണ്ടായിരുന്നതെന്നാണ് അജിയുടെ മൊഴി.
ബാലുവിന്റെ സുഹൃത്തായിരുന്നു വിഷ്ണു സോമസുന്ദരത്തെ സ്വര്‍ണക്കടത്ത് കേസില്‍ ഡിആര്‍ഐ പിടികൂടിയിരുന്നു. ബാലുവിന്റെ മരണത്തിനു പിന്നില്‍ സ്വര്‍ണക്കടത്തു സംഘം ഉണ്ടെന്ന് ബന്ധുക്കള്‍ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. ബാലഭാസ്‌കറിന്റെ സ്വത്തുകള്‍ തട്ടിയെടുക്കാനായി നടത്തിയ കൊലപാതകമാണ് ഇതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. എന്നാല്‍ മരണത്തില്‍ വാഹനാപകടത്തിനപ്പുറത്തേക്ക് മറ്റൊന്നും കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിരുന്നില്ല ഇതിന് ശേഷമാണ് അന്വേഷണം സിബിഐയിലേക്കെത്തുന്നത്.
പക്ഷേ നാളിതുവരെയുളള സിബിഐ അന്വേഷണത്തിലും ബാലുവിന്റെ മരണത്തിനു കാരണമായ അപകടത്തില്‍ ദുരൂഹതകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സ്വര്‍ണക്കടത്തു സംഘങ്ങള്‍ക്ക് മരണവുമായി ബന്ധമുണ്ടെന്ന സംശയങ്ങള്‍ സാധൂകരിക്കാന്‍ പോന്ന തെളിവുകളും കിട്ടിയിരുന്നില്ല. ഇതിനിടെയാണ് ഇന്‍ഷുറന്‍സ് പോളിസിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് സിബിഐ അന്വേഷണം തിരിയുന്നത്.വാഹനാപകടം ആസൂത്രിതമാണെന്ന് പറഞ്ഞ് രംഗത്തെത്തിയ കലാഭവന്‍ സോബിയുടെ അവകാശവാദങ്ങള്‍ കള്ളമാണെന്ന് നുണ പരിശോധനയില്‍ വ്യക്തമായിരുന്നു.

Related Articles

Back to top button