വീട് ഒരുവിധം എല്ലാ മനുഷ്യരുടെയും സ്വപ്നമാണ്. സ്വന്തമായി ഒരുതുണ്ട് മണ്ണുണ്ടാവുക, അതില്‍ ആരും ഇറങ്ങിപ്പോകാന്‍ പറയാത്ത ഒരു കൊച്ചുകൂര കെട്ടുക ഇങ്ങനെ ആഗ്രഹിക്കാത്ത മനുഷ്യര്‍ വളരെ വളരെ കുറവായിരിക്കും. എന്നാല്‍, ഭൂമിക്കും വീടിനും എല്ലാം വില കുതിച്ചുയരുകയാണ്. സാധാരണക്കാരനെ സംബന്ധിച്ച് സ്വന്തം മണ്ണ്, വീട് എന്നതൊക്കെ കുറച്ച് കഷ്ടപ്പാടുള്ള കാര്യമാണ്. അതേസമയം തന്നെ ബജറ്റ് ഫ്രണ്ട്‌ലിയായി വീടെടുക്കുന്നവരും ഇന്ന് കൂടി വരുന്നുണ്ട്. എന്നാല്‍, എമ്മ മീസെ എന്ന യുവതിയുടെ മിനി കാരവന്‍ വീടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്നത്.
പുറത്ത് നിന്നും ഈ മിനി കാരവന്‍ കാണുമ്പോള്‍ ഇതിന്റെ അകത്തൊന്ന് കാലും നീട്ടി മര്യദയ്ക്കിരിക്കാനോ, ഒന്ന് നിവര്‍ന്ന് കിടക്കാനോ ഒന്നും സാധിക്കില്ല എന്നേ തോന്നൂ. എന്നാല്‍, ഇതിന്റെ അകത്തെ കാഴ്ച കണ്ടാല്‍ ശരിക്കും നമ്മള്‍ ഞെട്ടിപ്പോകും എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. അത്ര മനോഹരമായിട്ടുള്ളൊരു വീടാണ് ഇതിന്റെ അകത്ത് നമുക്ക് കാണാന്‍ സാധിക്കുക. എമ്മ തന്നെയാണ് തന്റെ ഈ മിനി കാരവന്‍ വീടിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
4.5 മീറ്റര്‍ വീതിയും 2 മീറ്റര്‍ നീളവുമുള്ള ഈ കാരവന്‍ പോളിഷ് കമ്പനിയില്‍ നിന്നാണ് എമ്മ വാങ്ങിയതത്രെ. കാരവനുള്ളില്‍, മഞ്ഞ, ഓറഞ്ച് നിറങ്ങളില്‍ ചെറിയൊരു സിംഗിള്‍ ബെഡും ചെറിയൊരു ഡബിള്‍ ബെഡും കാണാം. അതിനിടയില്‍ ഒരു ചെറിയ റഫ്രിജറേറ്ററും ഹോബും സിങ്കും കാണാം. കൂടാതെ, സാധനങ്ങള്‍ സൂക്ഷിക്കാന്‍ വേണ്ടിയുണ്ടാക്കിയിരിക്കുന്ന ഒരു ചെറിയ അലമാരയും ഇതിനകത്തുണ്ട്.
ഒരാള്‍ക്ക് താമസിക്കാന്‍ ഇത് തന്നെ ധാരാളം എന്ന് ഇത് കാണുന്ന ഏതൊരാള്‍ക്കും തോന്നും. എന്നാല്‍, വീഡിയോ വൈറലായതോടെ പലര്‍ക്കും അറിയേണ്ടിയിരുന്നത് ബാത്ത്‌റൂമും ടോയ്‌ലെറ്റും എവിടെയാണ് എന്നായിരുന്നു. അതിന് എമ്മ മറുപടി പറഞ്ഞിട്ടില്ല. ഈ മിനി കാരവന്‍ വീടിന് ആകെ ചെലവായത് 3.20 ലക്ഷം മാത്രമാണ് എന്നും എമ്മ പറയുന്നുണ്ട്.
88 1 minute read