പലതരത്തിലും തങ്ങളുടെ പ്രണയം കണ്ടെത്തുന്നവരുണ്ട്. പണ്ടുകാലത്ത് അത് സ്‌കൂളിലും കോളേജിലും നാട്ടിലും ബസിലും പൊതുവിടങ്ങളിലും ഒക്കെ ആയിരുന്നെങ്കില്‍ ഇന്നത് സോഷ്യല്‍ മീഡിയയില്‍, ഡേറ്റിംഗ് ആപ്പുകളില്‍ അങ്ങനെ പോകുന്നു. എന്തായാലും, ഇവിടെ മോഡലും ഇന്‍ഫ്‌ലുവന്‍സറുമായ ഒരു ഡച്ച് യുവതി പുരുഷന്മാരില്‍ നിന്നും തനിക്കിണങ്ങിയ കാമുകനെ കണ്ടെത്താന്‍ അപേക്ഷ സ്വീകരിക്കുകയായിരുന്നത്രെ.
ഒടുവില്‍ 5000 പുരുഷന്മാര്‍ അവള്‍ക്ക് അപേക്ഷകള്‍ അയച്ചു എന്നാണ് പറയുന്നത്. എന്നാല്‍, അതില്‍ നിന്നും ആരെയും തനിക്ക് പറ്റിയ കാമുകന്മാരായി അവള്‍ക്ക് തോന്നിയില്ലത്രെ. ഡിജ്ക്മാന്‍സ് എന്ന ലണ്ടനില്‍ താമസിക്കുന്ന യുവതിയാണ് തനിക്ക് യോജിച്ച കാമുകനെ കണ്ടെത്തുന്നതിനായി അപേക്ഷകള്‍ സ്വീകരിച്ചത്. അപേക്ഷാഫോറത്തില്‍ വിവിധ ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. അതിന് ഉത്തരം എഴുതി നല്‍കുകയായിരുന്നു വേണ്ടത്.
15 ചോദ്യങ്ങളില്‍ സ്വന്തമായി വീടുണ്ടോ, സ്വന്തമായി കാറുണ്ടോ തുടങ്ങിയ വിവിധ ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. 5000 -ത്തിലധികം പുരുഷന്മാര്‍ അപേക്ഷകള്‍ നല്‍കി. എന്നാല്‍, അതില്‍ യുവതിക്ക് പിടിച്ചവര്‍ വളരെ വളരെ കുറവായിരുന്നു. അവസാനം മൂന്നുപേരെയാണ് കുഴപ്പമില്ല ഒന്ന് നോക്കാം എന്ന് യുവതിക്ക് തോന്നിയതത്രെ. ഒടുവില്‍, ഈ മൂന്നുപേരുടെയും കൂടെ അവര്‍ ഡേറ്റിനും പോയി. എന്നാല്‍, അവരെ കാമുകന്മാരാക്കാന്‍ യുവതിക്ക് തോന്നിയില്ല.
അതോടെ, 5000 അപേക്ഷ കിട്ടിയിട്ടും യോജിച്ച കാമുകനെ കണ്ടെടുക്കാനായില്ല എന്നാണ് യുവതി പറയുന്നത്. താനിപ്പോഴും സിംഗിളാണെന്നും ഇനിയും ചിലപ്പോള്‍ ഇതുപോലെ അപേക്ഷ ക്ഷണിക്കാന്‍ സാധ്യതയുണ്ട് എന്നും അവള്‍ പറയുന്നു.
1,089 1 minute read