ഓരോ ദിവസവും എന്തെന്ത് വീഡിയോകളാണ് സോഷ്യല്‍ മീഡിയയിലൂടെ നമുക്ക് മുന്നിലെത്തുന്നത് അല്ലേ? വളരെ അപൂര്‍വങ്ങളും വളരെ രസകരവും വളരെ അധികം മനോഹരങ്ങളുമായ അനേകം വീഡിയോകള്‍ നമുക്ക് സോഷ്യല്‍ മീഡിയയില്‍ കാണാം. ലോകത്തെല്ലായിടത്തുമുള്ള കാഴ്ചകള്‍ ഇന്ന് നമ്മുടെ മുന്നില്‍ എത്തും, നിമിഷനേരം പോലും അതിന് വേണ്ട. അങ്ങനെ, ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയും.
സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഒരു റെസ്റ്റോറന്റില്‍ നിന്നുള്ളതാണ് ഈ കാഴ്ച. soulmates_xpress എന്ന യൂസറാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഇന്ത്യന്‍ ദമ്പതികളായ സ്‌നേഹയുടെയും വീരുവിന്റേയുമാണ് ഈ ഇന്‍സ്റ്റ?ഗ്രാം പേജ്. ‘ഇന്ത്യക്കാരേക്കാള്‍ കൂടുതല്‍ ഇന്ത്യയായ ഇന്ത്യയുടെ ഒരു ഭാ?ഗം സ്വിറ്റ്‌സര്‍ലാന്‍ഡില്‍ കാണുമെന്ന് ആര് കരുതി? യൂറോപ്പിലെ ഒട്ടുമിക്ക പ്രദേശങ്ങളിലുമുള്ള ഇന്ത്യന്‍ റെസ്റ്റോറന്റുകളിലേക്ക് ചുവടുവെക്കുന്നത് തന്നെ ഒരു കള്‍ച്ചറല്‍ ടൈം മെഷീന്‍ പോലെയാണ്’ എന്ന് കാപ്ഷനില്‍ പറയുന്നുണ്ട്.
ഒപ്പം റെസ്റ്റോറന്റിന്റെ അകത്തെ അലങ്കാരങ്ങളെ കുറിച്ചും മറ്റും ഇതില്‍ സൂചിപ്പിക്കുന്നു. യൂറോപ്പിലെ ഇന്ത്യന്‍ റെസ്റ്റോറന്റുകളിലെ നിങ്ങളുടെ അനുഭവം എന്താണ് എന്നും ചോദിക്കുന്നുണ്ട്. വീഡിയോയില്‍ അതിമനോഹരമായ ഒരു ഇന്ത്യന്‍ റെസ്റ്റോറന്റാണ് കാണുന്നത്. കെട്ടിലും മട്ടിലും അത് ഇന്ത്യയെ ഓര്‍മ്മിപ്പിക്കുന്നത് തന്നെയാണ്. എന്നാല്‍, ഈ കാഴ്ചയില്‍ മാത്രമല്ല അത് ഇന്ത്യയെ പോലെ. ഒപ്പം അവിടുത്തെ വെയിട്രസ്സ്മാരും ഇന്ത്യയെ ഓര്‍മ്മിപ്പിക്കുന്നതാണ്. സല്‍വാര്‍ കമ്മീസാണ് അവരുടെ വേഷം.
വീഡിയോയില്‍ സല്‍വാര്‍ കമ്മീസ് ധരിച്ച ജോലിക്കാരായ വിദേശവനിതകള്‍ റെസ്റ്റോറന്റിലൂടെ നടന്ന് നീങ്ങുന്നത് കാണാം. നല്ല തിളങ്ങുന്ന നിറവും അലങ്കാരങ്ങളും ഉള്ള വസ്ത്രങ്ങളാണ് അവര്‍ ധരിച്ചിരിക്കുന്നത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറി. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.
1,089 1 minute read