കൊച്ചി : ഹയര്‍ അപ്ലയന്‍സസ് ഇന്ത്യ, ആധുനിക ഇന്ത്യന്‍ ഭവനങ്ങളുടെ സൗന്ദര്യശാസ്ത്രം ഉയര്‍ത്തുന്ന മാറ്റ് ഫിനിഷും സമകാലിക രൂപകല്‍പ്പനയും ഉള്‍ക്കൊള്ളുന്ന സ്റ്റീല്‍ ഡോര്‍ റഫ്രിജറേറ്ററുകളുടെ പ്രീമിയം ശ്രേണിയായ ഗ്രാഫൈറ്റ് സീരീസ് പുറത്തിറക്കി. വിവിധ സ്റ്റോറേജ് ആവശ്യകതകള്‍ നിറവേറ്റുന്ന 205 മുതല്‍ 602 ലിറ്റര്‍ വരെ ശേഷിയില്‍ പുറത്തിറക്കുന്ന റഫ്രിജറേറ്ററുകള്‍ 24,690 രൂപയില്‍ തുടങ്ങുന്ന വിലയ്ക്ക് പ്രമുഖ റീട്ടെയില്‍ ചാനലുകളിലുടനീളം ലഭ്യമാണ്. സൈഡ്-ബൈ-സൈഡ് ശ്രേണി തുടങ്ങുന്നത് 1,13,990 രൂപയിലാണ്.
ഡയറക്ട് കൂള്‍, ടോപ് മൗണ്ടഡ്, ബോട്ടം മൗണ്ടഡ്, 2-ഡോര്‍ സൈഡ്-ബൈ-സൈഡ്, 3-ഡോര്‍ സൈഡ്-ബൈ-സൈഡ് വൈഫൈ തുടങ്ങിയ സൗകര്യങ്ങളോടൊപ്പം 10 വര്‍ഷത്തെ കംപ്രസര്‍ വാറന്റിയും 2 വര്‍ഷത്തെ ഉല്‍പ്പന്ന വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. കൂടാതെ 3-ഡോര്‍ വൈഫൈ കണ്‍വേര്‍ട്ടബിള്‍ സൈഡ് ബൈ സൈഡ് റഫ്രിജറേറ്റര്‍ ശ്രേണിയില്‍ ഹയ്‌സ്മാര്‍ട്ട് ആപ്പ് ഉപയോഗിച്ച് എവിടെ നിന്നും ഫ്രീസര്‍ വിഭാഗത്തെ ഫ്രിഡ്ജിലേക്ക് മാറ്റാന്‍ ഉപയോക്താക്കളെ പ്രാപ്തരാക്കുന്നു. കൂടാതെ എല്ലാ റഫ്രിജറേറ്ററുകളിലും ടര്‍ബോ ഐസിംഗ് ഫീച്ചര്‍, ട്രിപ്പിള്‍ ഇന്‍വെര്‍ട്ടറും ഡ്യുവല്‍ ഫാന്‍ സാങ്കേതികവിദ്യയും, സ്റ്റെബിലൈസര്‍ ഫ്രീ ഓപ്പറേഷന്‍, ഡിയോ ഫ്രഷ് ടെക്‌നോളജി എന്നീ ഫീച്ചറുകളും ലഭ്യമാണ്.
ഇന്ത്യന്‍ വിപണിയില്‍ ശക്തമായ സാന്നിധ്യം ഉറപ്പിച്ച ഞങ്ങളുടെ ഗ്രാഫൈറ്റ് സീരീസിന്റെ സമാരംഭം പ്രീമിയം നവീകരണത്തിന്റെയും രൂപകല്‍പ്പനയുടെയും മികച്ച സംയോജനം വാഗ്ദാനം ചെയ്തുകൊണ്ട് ഉപഭോക്താക്കളോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. ഞങ്ങളുടെ പുതിയ ശ്രേണി ഞങ്ങളുടെ ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളുമായി തികച്ചും യോജിപ്പിച്ച് ഒരു പ്രീമിയം അനുഭവം നല്‍കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.’ ഹെയര്‍ അപ്ലയന്‍സസ് ഇന്ത്യ പ്രസിഡന്റ്എന്‍ എസ് സതീഷ് പറഞ്ഞു.
1,251 1 minute read