പത്തനംതിട്ട: അടൂരില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നേരെ യാത്രക്കാരന്റെ അസഭ്യവര്‍ഷവും കയ്യേറ്റശ്രമവും. ടിക്കറ്റ് എടുക്കാഞ്ഞത് ചോദ്യം ചെയ്തതിനായിരുന്നു അക്രമം. ടിക്കറ്റ് ഗണേഷ് കുമാറിന്റെ പിഎയുടെ പക്കല്‍ കൊടുത്തുവിടാമേന്നും യാത്രക്കാരന്‍ പറഞ്ഞു. പ്രതിയെ അടൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
അടൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ മനീഷിന് നേരെയായിരുന്നു കയ്യേറ്റ ശ്രമം. ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനാണ് സ്വകാര്യ കമ്പനി സൂപ്പര്‍വൈസര്‍ ആയ കൊട്ടാരക്കര ഇഞ്ചക്കാട് സ്വദേശി ഷിബു അസഭ്യം പറഞ്ഞത്. കായംകുളത്ത് നിന്ന് അടൂരിനുള്ള അവസാന ബസില്‍ ഇന്നലെ രാത്രിയാണ് ഈ സംഭവം. തനിക്ക് രണ്ട് ലക്ഷം രൂപ ശമ്പളം ഉണ്ടെന്നും നിനക്ക് ശമ്പളം കിട്ടിയോ എന്ന് ചോദിച്ചുമായിരുന്നു അസഭ്യവര്‍ഷം.
കണ്ടക്ടര്‍ മനീഷ് അടൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തെറിവിളിച്ച ഷിബുവിനേയും കസ്റ്റഡിയിലെടുത്തു. മദ്യ ലഹരിയില്‍ ആയിരുന്നു ബസ്സിലെ പരാക്രമങ്ങള്‍. പ്രശ്‌നത്തില്‍ ഇടപെടാന്‍ ശ്രമിച്ച യാത്രക്കാരനെയും കയ്യേറ്റം ചെയ്തിരുന്നു.
1,088 Less than a minute