BREAKINGKERALA

പാനൂര്‍ ബോംബ് സ്‌ഫോടനം: ജാമ്യം കിട്ടിയ പ്രതികള്‍ക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവില്ല; കാപ്പ ചുമത്തി കേസെടുത്തു

കണ്ണൂര്‍: പാനൂര്‍ ബോംബ് സ്‌ഫോടന കേസിലെ നാല് പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തി. നാലാം പ്രതി സബിന്‍ ലാല്‍, ആറാം പ്രതി സായൂജ്, എട്ടാം പ്രതി ഷിജില്‍, പതിനൊന്നാം പ്രതി അക്ഷയ് എന്നിവര്‍ക്കെതിരെയാണ് കാപ്പ നിയമപ്രകാരം കേസെടുത്തത്. കേസില്‍ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാത്തതിനാല്‍ സായൂജിനും സബിന്‍ ലാലിനും കഴിഞ്ഞ ദിവസം ജാമ്യം കിട്ടിയിരുന്നു. കാപ്പ ചുമത്തിയതിനാല്‍ ഇരുവര്‍ക്കും ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവില്ല. മൂന്നിലധികം കേസുകളില്‍ പ്രതികളായതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കാപ്പ ചുമത്താന്‍ നിര്‍ദേശം നല്‍കിയത്.

Related Articles

Back to top button