ദില്ലി: പാര്‍ലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് എംപിമാര്‍ക്ക് ഭീഷണി സന്ദേശം. കേരളത്തില്‍ നിന്നുള്ള എംപിമാരായ വി.ശിവദാസനും എ.എ.റഹീമിനും ആണ് ഫോണ്‍കോളിലൂടെ ഭീഷണി ലഭിച്ചത്. ഖാലിസ്ഥാന്‍ അനുകൂല സംഘടനയായ സിക്ക് ഫോര്‍ ജസ്റ്റിസിന്റെ പേരിലാണ് സന്ദേശം. ഖാലിസ്ഥാന്‍ അനുകൂലമല്ലെങ്കില്‍ വീട്ടിലിരിക്കാനാണ് എംപിമാര്‍ക്ക് മുന്നറിയിപ്പ്. ഇരുവരുടെയും പരാതിയില്‍ ദില്ലി പോലീസ് അന്വേഷണം തുടങ്ങി.
73 Less than a minute