BREAKINGKERALA

ആശുപത്രി ജനറേറ്ററിലെ പുക ശ്വസിച്ചു; കാഞ്ഞങ്ങാട് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് ആശുപത്രി ജനറേറ്ററിലെ പുക ശ്വസിച്ച് കുട്ടികള്‍ക്ക് ശാരീരികാസ്വസ്ഥ്യം.കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്ളവര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായത്.
പതിനഞ്ചിലധികം വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സ്‌കൂളിനടുത്തുള്ള അമ്മയും കുഞ്ഞും ആശുപത്രിയിലെ ജനറേറ്ററില്‍ നിന്നുള്ള പുക ശ്വസിച്ചാണ് കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്നമുണ്ടായതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ആശുപത്രിയിലെ ജനറേറ്റര്‍ രാവിലെ പ്രവര്‍ത്തിച്ചതിന് പിന്നാലെയായിരുന്നു കുട്ടികള്‍ക്ക് ശ്വാസതടസമുള്‍പ്പെടെ ഉണ്ടായത്.ഇന്ന് രാവിലെ മുതലാണ് കുട്ടികള്‍ക്ക് അസ്വസ്ഥയുണ്ടായത്. കുട്ടികളെ അമ്മയും കുഞ്ഞും ആശുപത്രിയിലും ജില്ലാശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടേയും നില ?ഗുരുതരമല്ല.

Related Articles

Back to top button