ഡെറാഡൂണ്‍: ബദരിനാഥിനെ സാക്ഷി നിര്‍ത്തി അമര്‍നാഥ് നമ്പൂതിരിക്ക് സ്വര്‍ണ ചെങ്കോലും മൂലമന്ത്രവും കൈമാറി ബ്രഹ്‌മശ്രീ ഈശ്വരപ്രസാദ് നമ്പൂതിരി. പരമ്പരാ?ഗത വിധി പ്രകാരം ബദരി വിശാല്‍ധാമില്‍ നടന്ന ചടങ്ങില്‍ അമര്‍നാഥ് നമ്പൂതിരി പുതിയ റാവലായി നിയോ?ഗിതനായി. ശനിയാഴ്ച മുതല്‍ സ്ഥാന കൈമാറ്റവുമായി ബന്ധപ്പെട്ട പൂജകള്‍ ക്ഷേത്രത്തില്‍ ആരംഭിച്ചിരുന്നു
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്. ചടങ്ങുകള്‍ക്ക് മുന്നോടിയായി ഈശ്വരപ്രസാദ് നമ്പൂതിരി പഞ്ച് തീര്‍ഥസ്ഥാനങ്ങളായ വിഷ്ണുപതി ഗംഗ, അളകനന്ദ നദി, ഋഷി ഗംഗ, കുര്‍മൂധര, പ്രഹ്ലാദ് ധാര, നാരദ് കുണ്ഡ് എന്നിവിടങ്ങളില്‍ സ്‌നാനം ചെയ്തു. തുടര്‍ന്ന് അദ്ദേഹം പഞ്ചശിലകളായ നാരദശില, നരസിംഹശില, വരാഹശില, ഗരുഡശില, മാര്‍ക്കണ്ഡേയശില എന്നിടങ്ങളില്‍ ദര്‍ശനം നടത്തി. അഭിഷേക പൂജ പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം ബദരി നാരായണന് നിവേദ്യം ( ബാല്‌ഭോഗ്) സമര്‍പ്പിച്ചു. ഇതിന് ശേഷമാണ് അദ്ദേഹം നിയുക്ത റാവലിന് സ്വര്‍ണ ചെങ്കോല്‍ കൈമാറിയത്.
ഇന്നലെ വൈകുന്നേരം മുതലുള്ള എല്ലാം പൂജകള്‍ക്കും റാവല്‍ അമര്‍നാഥ് നമ്പൂതിരിയാണ് നേതൃത്വം നല്‍കുക. ബദരീനാഥ് ധാമിലെ 21-ാമത്തെ റാവലാണ് അദ്ദേഹം. 4 വര്‍ഷക്കാലമായി റാവല്‍ജിയുടെ സഹായിയും, ഉപരി ശിഷ്യനുമായ നൈബ് റാവല്‍ സ്ഥാനം പാലിച്ചു പോകുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ കുളപ്പുറത്ത് വാരണക്കോട്ടില്ലത്ത് മുരളീധരന്‍ നമ്പൂതിരിയുടെ മകനാണ് അമര്‍നാഥ്. ഇരിങ്ങാലക്കുട വേദപഠനശാലയില്‍ നിന്നുമാണ് അദ്ദേഹം പഠനം പൂര്‍ത്തിയാക്കിയത്.
കണ്ണൂര്‍ പിലാത്തറ വടക്കേ ചന്ദ്രമന ഇല്ലത്തെ വിഷ്ണു നമ്പൂതിരിയുടെയും, സുഭദ്ര അന്തര്‍ജ്ജനത്തിന്റെയും മകനാണ് ബ്രഹ്‌മശ്രീ ഈശ്വരപ്രസാദ് നമ്പൂതിരി. 2013 ലാണ് അദ്ദേഹം മുഖ്യ പൂജാരിയായി ചുമതലയേല്‍ക്കുന്നത്. പ്രായമായ അമ്മയെ പരിചരിക്കാനായാണ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞത്.
68 1 minute read