BREAKINGKERALA

ഫിറ്റ്‌നസ് സെന്ററിലെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; പയ്യന്നൂരില്‍ ഫിറ്റ്‌നസ് സെന്റര്‍ ഉടമ അറസ്റ്റില്‍

കണ്ണൂര്‍: ഫിറ്റ്‌നസ് സെന്ററിലെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ അറസ്റ്റില്‍. പയ്യന്നൂരില്‍ ഫിറ്റ്‌നസ് സെന്റര്‍ ഉടമയായ ശരത് നമ്പ്യാരാണ് അറസ്റ്റിലായത്. ഫിറ്റ്‌നസ് സെന്ററിലെത്തിയ യുവതിയെ ഇയാള്‍ പീഡിപ്പിച്ചെന്നാണ് പരാതി. മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് ഇരുപതുകാരിയുടെ പരാതിയില്‍ പറയുന്നത്. കണ്ണൂരിലെ മുതിര്‍ന്ന കോണ്‍?ഗ്രസ് നേതാവ് എം നാരായണന്‍കുട്ടിയുടെ മകനാണ് ശരത് നമ്പ്യാര്‍.
ഇന്നലെയാണ് കേസിന്നാസ്പദമായ സംഭവം. പയ്യന്നൂരിലെ ഫിറ്റ്‌നസ് സെന്റര്‍ ഉടമയായ ശരത് നമ്പ്യാര്‍ക്കെതിരെ 20കാരി പരാതി നല്‍കുകയായിരുന്നു. ഇന്നലെ ഫിസിയോ തെറാപ്പി ചെയ്യാന്‍ സെന്ററിലെത്തിയപ്പോള്‍ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ യുവതി നേരിട്ടെത്തിയാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ നേരത്തേയും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ആരും പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല.

Related Articles

Back to top button