വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തതിന് തെലങ്കാന പോലീസിലെ സബ് ഇന്‍സ്പെക്ടര്‍ ഭവാനി സെന്നിനെ ബുധനാഴ്ച അറസ്റ്റ് ചെയ്ത് പിരിച്ചുവിട്ടതായി പോലീസ് അറിയിച്ചു. ജയശങ്കര്‍ ഭൂപാലപ്പള്ളി ജില്ലയിലെ ഒരു ജലസേചന പദ്ധതിയുടെ താമസ സൗകര്യത്തിന്റെ അതിഥി മുറിയില്‍ ജൂണ്‍ 16 നാണ് സംഭവം.
കാളേശ്വരം പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന യുവതി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്കി. തന്നെ ബലാത്സംഗം ചെയ്യുന്നതിനുമുമ്പ് എസ്ഐ സെന്‍ തന്റെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കിയതായും യുവതി പരാതിയില്‍ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ആരോപണം സ്ഥിരീകരിച്ചതോടെ എസ്ഐയ്ക്കെതിരെ ഉടനടി കടുത്ത അച്ചടക്ക നടപടിയിലേക്ക് നീങ്ങി.
ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (മള്‍ട്ടി സോണ്‍ 1) എ വി രംഗനാഥ് സെന്നിനെ പോലീസ് സേനയില്‍ നിന്ന് സ്ഥിരമായി പിരിച്ചുവിടാന്‍ ഉത്തരവിട്ടു. പിരിച്ചുവിട്ടതിന് പുറമേ, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) പ്രസക്തമായ വകുപ്പുകള്‍ പ്രകാരം എസ്ഐ സെന്നിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് സ്ഥിരീകരിച്ചു.
1,245 Less than a minute