BREAKINGKERALA

സ്‌കൂളില്‍ പെണ്‍കുട്ടിയുമായി സംസാരിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; ഹുബ്ബള്ളിയില്‍ അഞ്ച് പേര്‍ക്കെതിരെ നടപടി

ബംഗളുരു: സ്‌കൂളില്‍ പെണ്‍കുട്ടിയുമായി സംസാരിച്ചതിന്റെ പേരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദനം. കര്‍ണാടകയിലെ ഹുബ്ബള്ളിയിലാണ് സംഭവം. അഞ്ചോ ആറോ പേര്‍ ചേര്‍ന്ന് ഒരു വിദ്യാര്‍ത്ഥിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതായി പൊലീസ് കമ്മീഷണര്‍ ധര്‍വാദ് എന്‍ ശശികുമാര്‍ പറഞ്ഞു.
സ്‌കൂള്‍, കോളേജ് അധികൃതര്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്കെല്ലാം ആശങ്കയുളവാക്കുന്ന സംഭവമാണിതെന്ന് പൊലീസ് കമ്മീഷണര്‍ പറഞ്ഞു. വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് നടപടി തുടങ്ങിയിട്ടുണ്ട്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പരാതി നല്‍കുകയും ചെയ്തു. വിദ്യാര്‍ത്ഥി സ്‌കൂളില്‍ വെച്ച് ഒരു പെണ്‍കുട്ടിയുമായി സംസാരിച്ചെന്നും ഇതേച്ചൊല്ലിയുണ്ടായ വാഗ്വാദങ്ങള്‍ക്കൊടുവില്‍ ക്രൂരമര്‍ദനം നടന്നുവെന്നുമാണ് പൊലീസും സ്ഥിരീകരിച്ചത്.
മര്‍ദിച്ചവരെല്ലാം വിവിധ സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ത്ഥികളാണ്. പ്രായപൂര്‍ത്തിയാവാത്ത നാല് പേര്‍ക്കെതിരെ ജുവനൈസ് ജസ്റ്റിസ് നിയമം അനുസരിച്ച് നടപടി സ്വീകരിച്ചു. 19 വയസായ ഒരു നഴ്‌സിങ് വിദ്യാര്‍ത്ഥിക്കെതിരെ നിയമനടപടികളും സ്വീകരിച്ചതായി പൊലീസ് പറയുന്നു. പെണ്‍കുട്ടിയുമായി സംസാരിച്ചത് ചോദ്യം ചെയ്യുകയും ഇതേച്ചൊല്ലി വാദപ്രതിവാദങ്ങള്‍ നടക്കുകയും ചെയ്തു. തുടര്‍ന്നാണ് ആക്രമണം ആരങ്ങേറിയത്. അസഭ്യം പറയുന്നതും ചവിട്ടുന്നതും വീഡിയോയില്‍ കാണാം.

Related Articles

Back to top button