BREAKINGKERALA

ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥ ചമഞ്ഞ് ഹണി ട്രാപ്പ്; പിടിയിലായ യുവതി പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജ പരാതി നല്‍കി

കാസര്‍ഗോഡ്: കാസര്‍ഗോഡ് മേല്‍പ്പറമ്പില്‍ ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥ ചമഞ്ഞ് ഹണി ട്രാപ്പ് നടത്തിയ കേസില്‍ പിടിയിലായ യുവതി പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജ പരാതി നല്‍കി. കൊമ്പനടുക്കം സ്വദേശിയായ ശ്രുതി ചന്ദ്രശേഖര്‍, തനിക്കെതിരെ കേസെടുക്കുന്ന ഉദ്യോഗസ്ഥരെ സ്ത്രീ പീഡന കേസുകളില്‍ പ്രതിയാക്കാനും ശ്രമം നടത്തി.
യുവതിയുടെ കള്ളത്തരങ്ങള്‍ കയ്യോടെ പിടിച്ചതോടെയാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജ പരാതി നല്‍കിയിരിക്കുന്നത്. യുവതി നല്‍കിയ പരാതി വ്യാജമെന്ന് കണ്ടെത്തിയ മേല്‍പ്പറമ്പ് സ്റ്റേഷനിലെ എസ് ഐയുമായി വഴി വിട്ട ബന്ധമെന്ന് യുവതി പ്രചരിപ്പിച്ചു. യുവതിയ്‌ക്കെതിരെ കേസെടുക്കുന്ന ഉദ്യോഗസ്ഥരെ സ്ത്രീ പീഡന കേസുകളില്‍ പ്രതിയാക്കാനും ശ്രമം നടന്നു.
ശ്രുതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി ചോദ്യം ചെയ്ത വനിതാ സെല്‍ എസ് ഐ യ്‌ക്കെതിരെയും വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചു. പല പോലീസ് സ്റ്റേഷനുകളിലും യുവതി കാണിച്ചത് വ്യാജ തിരിച്ചറിയല്‍ രേഖകളാണ്. പുല്ലൂര്‍ പെരിയ സ്വദേശിയായ യുവാവിനെതിരെ മംഗലാപുരത്ത് പീഡനക്കേസ് നല്‍കി ജയിലിലടച്ചതോടെയാണ് ശ്രുതി ചന്ദ്രശേഖരന്‍ നടത്തുന്ന തട്ടിപ്പ് വിവരങ്ങള്‍ പുറത്ത് വന്നത്. ഐ എസ് ആര്‍ ഒയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ചമഞ്ഞും, ഐഎഎസ് വിദ്യാര്‍ത്ഥിനി ചമഞ്ഞുമാണ് യുവാക്കളെ ശ്രുതി വലയിലാക്കിയത്. എല്ലാവര്‍ക്കും വിവാഹ വാഗ്ദാനം നല്‍കി.
കാസറഗോഡ്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരും ശ്രുതി ചന്ദ്രശേഖരന്റെ തട്ടിപ്പിനിരയായി. തട്ടിപ്പ് വിവരം മനസിലാക്കിയിട്ടും മാനഹാനി ഭയന്ന് പോലീസുകാരില്‍ പലരും വിവരം മറച്ചു വച്ചു. യുവതിയ്‌ക്കെതിരെ മേല്‍പ്പറമ്പ് പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button