BREAKINGNATIONAL

സൂറത്തില്‍ ആറ് നില കെട്ടിടം തകര്‍ന്നുവീണു: മൂന്ന് പേര്‍ മരിച്ചു, അഞ്ച് പേര്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം തുടങ്ങി

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ ആറുനില കെട്ടിടം തകര്‍ന്ന് വീണു. സംഭവത്തില്‍ മൂന്നുപേര്‍ മരിച്ചതായാണ് ഏറ്റവും പുതിയ വിവരം. കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ അഞ്ചുപേര്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. എന്‍ഡിആര്‍എഫ് ഉള്‍പ്പെടെയുള്ള സംഘം രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍ ഒരാളെ പരിക്കുകളോടെ രക്ഷപെടുത്തി. അപകടത്തിന്റെ കാരണം വ്യക്തമല്ല. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി.
ഗാര്‍മെന്റ് ഫാക്ടറി തൊഴിലാളികള്‍ കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നുവീണതെന്നാണ് വിവരം. കാശിഷ് ശര്‍മ്മയെന്ന 23കാരിയെയാണ് രക്ഷിച്ചത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കെട്ടിടത്തിന്റെ ഓരോ നിലയിലും അഞ്ചോ ആറോ ഫ്‌ലാറ്റുകള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. എത്ര പേര്‍ അപകടത്തില്‍പെട്ടു എന്ന് വ്യക്തമല്ല. രാഷ്ട്രീയ നേതാക്കളും സര്‍ക്കാര്‍ പ്രതിനിധികളും സ്ഥലത്തെത്തി.

Related Articles

Back to top button