പലതരത്തിലുള്ള വീഡിയോകളും ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. അതില്‍ തന്നെ തങ്ങളുടെ കഴിവുകളും കരുത്തും കൊണ്ട് സോഷ്യല്‍ മീഡിയയെ ആകെത്തന്നെ അമ്പരപ്പിക്കുന്ന അനേകം പേരുണ്ട്. പലപ്പോഴും പുരുഷന്മാര്‍ പറയുന്നതാണ്, സ്ത്രീകളെക്കൊണ്ട് എന്തിന് കൊള്ളും, ഒരു ഗ്യാസ് സിലിണ്ടര്‍ പോലും ചുമക്കാന്‍ പറ്റില്ലെന്ന്. എന്നാല്‍, ഈ യുവതിയുടെ വീഡിയോ കാണുമ്പോള്‍ ശരിക്കും നമ്മള്‍ അമ്പരന്ന് പോകും.
ഹരിയാനയില്‍ നിന്നുള്ള ഒരു സ്ത്രീയാണ് വീഡിയോയിലുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത് ിലലൗേബ5650 എന്ന യൂസറാണ്. വീഡിയോയില്‍ കാണുന്നത് ഇവര്‍ രണ്ട് ഒഴിഞ്ഞ ഗ്യാസ് സിലിണ്ടറുകള്‍ ഒന്നിന് മുകളില്‍ ഒന്നായി വച്ചുകൊണ്ട് നൃത്തം ചെയ്യുന്നതാണ്. ആര് കണ്ടാലും അമ്പരന്ന് പോകുന്നതാണ് വീഡിയോ എന്നതില്‍ സംശയമില്ല.
എന്നാല്‍, നീതുവിന്റെ ഇന്‍സ്റ്റഗ്രാമിലും യൂട്യൂബ് ചാനലിലും ഇതുപോലെയുള്ള അനേകം വീഡിയോകള്‍ കാണാം. ഗ്യാസ് സിലിണ്ടര്‍ തലയില്‍ വച്ച് നൃത്തം ചെയ്യുന്നതിന്റെയും ഗ്യാസ് സിലിണ്ടര്‍ തലയില്‍ കുപ്പിയും ഗ്ലാസുമെല്ലാം വച്ച് അതിനുമേല്‍ വച്ച് നൃത്തം ചെയ്യുന്നതും എല്ലാം ഇതില്‍ പെടുന്നു. സ്റ്റീല്‍ ഗ്ലാസിന് മുകളില്‍ മണ്‍കുടം വച്ച് ചുവടുകള്‍ വയ്ക്കുന്ന വീഡിയോയും ഇതിലുണ്ട്. ഇപ്പോള്‍ വൈറലായിരിക്കുന്ന വീഡിയോയില്‍ ടമൗി ഉശ ഖവമറശ എന്ന പഞ്ചാബി ഗാനത്തിനാണ് നീതു ചുവടുകള്‍ വയ്ക്കുന്നത്.
എന്തായാലും, മൂന്ന് മില്ല്യണിലധികം പേര്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകള്‍ നല്‍കിയത്. നീതുവിന്റെ കഴിവിനെ പുകഴ്ത്തുകയായിരുന്നു മിക്കവരും. അതേസമയം, ഇതിലെ അപകടം ചൂണ്ടിക്കാണിച്ചവരും കുറവല്ല, അതില്‍ അപകടമില്ല എന്ന് പറയാനും സാധിക്കില്ല.
എന്തായാലും, നീതുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
1,115 1 minute read