മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ എച്ച്ഡിഎഫ്‌സി ഒന്നാമത്

മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ എച്ച്ഡിഎഫ്‌സി ഒന്നാമത്

ന്യൂഡല്‍ഹി: മ്യൂച്വല്‍ ഫണ്ട് കമ്പനികളില്‍ ആസ്തിയില്‍  ഐസിഐസിഐ പ്രൂഡന്‍ഷ്യലിനെ  മറികടന്ന് എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട് ഒന്നാമതെത്തി. രണ്ട് വര്‍ഷത്തിന് ശേഷമാണ് എച്ച്ഡിഎഫ്‌സി ഐസിഐസിഐയെ മറികടക്കുന്നത്. എച്ച്ഡിഎഫ്‌സിയുടെ ആസ്തി 3.35 ലക്ഷം കോടി രൂപയും ഐസിഐസിഐയുടേത് 3.08 ലക്ഷം കോടി രൂപയുമാണ്. ഒക്ടോബര്‍ ഡിസംബര്‍ കാലയളവില്‍ എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ടിന്റെ ആസ്തി വര്‍ദ്ധിച്ചത് ഒന്‍പത് ശതമാനമാണ്.

പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി ഇന്ന് പണിമുടക്കും

പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി ഇന്ന് പണിമുടക്കും

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി ഇന്ന് പണിമുടക്കും. ശമ്പളവര്‍ധന ആവശ്യപ്പെട്ടും പൊതുമേഖല ബാങ്കുകളുടെ ലയനത്തെ എതിര്‍ത്തുമാണ് സമരം. 26ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സും രാജ്യവ്യാപക സമരം പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഒഴികെ 26 വരെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. തുടര്‍ച്ചയായ അവധിമൂലം എടിഎമ്മുകളുടെ പ്രവര്‍ത്തനവും താറുമാറായേക്കും.

ഐസിഐസിഐ ബാങ്ക് എംഡി ചന്ദ കൊച്ചാര്‍ രാജിവെച്ചു; സന്ദീപ് ബക്ഷി പുതിയ എംഡി

ഐസിഐസിഐ ബാങ്ക് എംഡി ചന്ദ കൊച്ചാര്‍ രാജിവെച്ചു; സന്ദീപ് ബക്ഷി പുതിയ എംഡി

മുംബൈ: വീഡിയോകോണ്‍ ഗ്രൂപ്പിന് വായ്പ അനുവദിച്ചതിൽ ക്രമക്കേടുണ്ടായെന്ന ആരോപണം നേരിടുന്ന ചന്ദ കൊച്ചാർ (56), ഐസിഐസിഐ ബാങ്കിന്റെ മാനേജിങ് ഡയറക്ടർ, സിഇഒ സ്ഥാനങ്ങൾ ഒഴിഞ്ഞു. കാലാവധി തീരുംമുമ്പേ വിരമിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ചന്ദ കൊച്ചാർ നേരത്തേ നൽകിയ അപേക്ഷ സ്വീകരിച്ചതായി ബാങ്ക് അറിയിച്ചു. സന്ദീപ് ബക്ഷിയാണു ബാങ്കിന്റെ പുതിയ മേധാവി. കൊച്ചാറിനെതിരെയുള്ള ആരോപണങ്ങളിന്മേൽ ആഭ്യന്തര അന്വേഷണം തീരുന്നതുവരെ ചീഫ് എക്സിക്യുട്ടിവ് ഓഫിസറും (സിഇഒ) മാനേജിങ് ഡയറക്ടറുമായി താൽക്കാലിക ചുമതല വഹിച്ചിരുന്നതു ബാങ്കിന്റെ ലൈഫ് ഇൻഷുറൻസ് തലവനായ ബക്ഷിയാണ്. […]

ചന്ദകോച്ചാറിൻറെ ഭർതൃസഹോദരനെ സിബിഐ ചോദ്യം ചെയ്തു

ചന്ദകോച്ചാറിൻറെ ഭർതൃസഹോദരനെ സിബിഐ ചോദ്യം ചെയ്തു

ഐസിഐസിഐ ബാങ്ക് മേധാവി ചന്ദകോച്ചാറിൻറെ ഭർതൃസഹോദരൻ രാജീവ് കോച്ചാറിനെ സിബിഐ ചോദ്യം ചെയ്തു. വീഡിയോകോൺ ഇടപാടുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ സിബിഐ ചോദ്യം ചെയ്യുന്നത്. മുംബൈ എയർപോർട്ട് വഴി ദക്ഷിണേഷ്യൻ രാജ്യത്തിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തെ സിബിഐ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നേരത്തെ പ്രാഥമിക അന്വേഷണത്തിൻറെ ഭാഗമായി സിബിഐ ഐസിഐസിഐ ബാങ്ക് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിരുന്നു.

ഐസിഐസിഐ ബാങ്ക് 58.9 കോടി രൂപ പിഴ അടക്കണമെന്ന് റിസര്‍വ് ബാങ്ക്

ഐസിഐസിഐ ബാങ്ക് 58.9 കോടി രൂപ പിഴ അടക്കണമെന്ന് റിസര്‍വ് ബാങ്ക്

ഐസിഐസിഐ ബാങ്കിന് റിസര്‍വ് ബാങ്ക് 58.9 കോടി രൂപ പിഴ ചുമത്തി. കടപ്പത്ര വില്‍പ്പനയില്‍ ക്രമക്കേട് നടത്തിയതിനാണ് പിഴ. ആദ്യമായാണ് ബാങ്കിനെതിരെ ഇത്രയും വലിയ തുക ആര്‍ബിഐ പിഴ ചുമത്തുന്നത്.

ഡിസംബര്‍ വരെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 8,40,958 കോടി; നീരവിനും മുമ്പേ സാമ്പത്തിക ക്രമക്കേടിന് ഇരയായി ബാങ്കുകള്‍

ഡിസംബര്‍ വരെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 8,40,958 കോടി; നീരവിനും മുമ്പേ സാമ്പത്തിക ക്രമക്കേടിന് ഇരയായി ബാങ്കുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്രമക്കേടിന് ഇരയായത് പഞ്ചാബ് നാഷണല്‍ ബാങ്കാണ്. നീരവ് മോദി കേസ് പുറത്തു വന്നപ്പോള്‍ രാജ്യത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ ബാങ്ക് ക്രമക്കേട് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പഞ്ചാബ് നാഷണല്‍ ബാങ്കിന് 2800 കോടി രൂപയും ബാങ്ക് ഓഫ് ഇന്ത്യക്ക് 2770 കോടി രൂപയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് 2420 കോടി രൂപയും വിവിധ ക്രമക്കേടുകള്‍ വഴി നഷ്ടം വന്നുവെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം പാര്‍ലമെന്റില്‍ […]

നോട്ട് നിരോധനത്തിനായി തയ്യാറെടുക്കാന്‍ ബാങ്കുകള്‍ക്ക് കൂടുതല്‍ സമയം നല്‍കണമായിരുന്നുവെന്ന് അരുന്ധതി ഭട്ടാചാര്യ

നോട്ട് നിരോധനത്തിനായി തയ്യാറെടുക്കാന്‍ ബാങ്കുകള്‍ക്ക് കൂടുതല്‍ സമയം നല്‍കണമായിരുന്നുവെന്ന് അരുന്ധതി ഭട്ടാചാര്യ

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനായി തയാറെടുക്കാന്‍ ബാങ്കുകള്‍ക്ക് കൂടുതല്‍ സമയം നല്‍കണമായിരുന്നുവെന്ന് എസ്.ബി.ഐ മുന്‍ മേധാവി അരുന്ധതി ഭട്ടാചാര്യ. പെട്ടന്നുള്ള പ്രഖ്യാപനം ബാങ്കുകള്‍ക്ക് കടുത്ത പ്രതിസന്ധിയുണ്ടാക്കിയതായും അരുന്ധതി ഭട്ടാചാര്യ പറഞ്ഞു. നോട്ട് നിരോധനത്തിനായി ഒരുങ്ങാന്‍ കൂടുതല്‍ സമയം ലഭിച്ചിരുന്നുവെങ്കില്‍ കുറച്ച് കൂടി മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ ബാങ്കുകള്‍ക്ക് കഴിയുമായിരുന്നു. പണം ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ട് പോകണമെങ്കില്‍ എസ്.ബി.ഐക്ക് അതിന്റേതായ നിയമങ്ങളുണ്ടെന്നും അവര്‍ പറഞ്ഞു. നോട്ട് നിരോധനത്തിന് ശേഷം എ.ടി.എമ്മുകളില്‍ പണം ലഭിക്കാത്തതിനെ തുടര്‍ന്ന് എസ്.ബി.ഐ ഉള്‍പ്പടെയുള്ള […]

ഐസിഐസിഐ ബാങ്ക് കാഷ് ബാക്ക് ഭവനവായ്പ പ്രഖ്യാപിച്ചു

ഐസിഐസിഐ ബാങ്ക് കാഷ് ബാക്ക് ഭവനവായ്പ പ്രഖ്യാപിച്ചു

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് ഓരോ പ്രതിമാസ ഗഡു തിരിച്ചടവിനും ഒരു ശതമാനം കാഷ് ബാക്ക് ലഭിക്കുന്ന പ്രത്യേക ഭവനവായ്പ പ്രഖ്യാപിച്ചു. വായ്പയുടെ കാലയളവു മുഴുവന്‍ ഈ ആനുകൂല്യം ലഭിക്കും. കുറഞ്ഞത് 15 വര്‍ഷം കാലാവധിയുള്ള ഭവന വായ്പയ്ക്കാണ് ഈ കാഷ് ബാക്ക് ലഭിക്കുക. കാഷ് ബാക്ക് എങ്ങനെ വേണമെന്നു വായ്പ എടുത്തവര്‍ക്കു തീരുമാനിക്കാം. കാഷ് ബാക്ക് ഇടപാടുകാരന്റെ ഐസിഐസിഐ ബാങ്കിലെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയോ അല്ലെങ്കില്‍ ഭവന വായ്പയുടെ വായ്പത്തുകയില്‍ വരവു […]

നേപ്പാളില്‍ ആദ്യത്തെ പൂര്‍ണ്ണ കടലാസ്‌രഹിത ബാങ്കിംങുമായി എസ്ബിഐ

നേപ്പാളില്‍ ആദ്യത്തെ പൂര്‍ണ്ണ കടലാസ്‌രഹിത ബാങ്കിംങുമായി എസ്ബിഐ

നേപ്പാളില്‍ ആദ്യമായി പൂര്‍ണ്ണമായും കടലാസ് ഉപേക്ഷിച്ച് എസ്ബിഐ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയായ നേപ്പാള്‍ എസ്ബിഐ ആണ് മുഴുവനായും ഡിജിറ്റല്‍ ബാങ്കായി മാറിയത്. കാഠ്മണ്ഡുവിലാണ് ഈ ബാങ്ക്. ഇന്ത്യയ്ക്ക് പുറത്തേയ്ക്ക് എസ്ബിഐ ഈ സംവിധാനം വ്യാപിപ്പിക്കുന്നത് ആദ്യമായാണ്. ക്യാഷ് ഡെപ്പോസിറ്റ്, പുതിയ അക്കൗണ്ട് തുടങ്ങല്‍, ഡെബിറ്റ് കാര്‍ഡ് വിതരണം, സ്‌ക്രീന്‍ തൊടുമ്പോള്‍ എടിഎമ്മും ഓണ്‍ലൈന്‍ ബാങ്കിംഗ് വിവരങ്ങളും തുടങ്ങി നിരവധി സൗകര്യങ്ങള്‍ ഇതിലുണ്ട്. ഉപഭോക്താക്കള്‍ക്ക് എസ്ബിഐ ഇന്‍ടച്ച് ബാങ്കിംഗ് വഴി ഈ സര്‍വീസുകള്‍ ലഭ്യമാവുന്നതാണ്. ഈ […]

പഞ്ചാബ് നാഷണല്‍ ബാങ്ക് ഡെബിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഒരുങ്ങുന്നു

പഞ്ചാബ് നാഷണല്‍ ബാങ്ക് ഡെബിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ പൊതുമേഖലാസ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) ഒരു ലക്ഷത്തോളം ഡെബിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഒരുങ്ങുന്നു. പിഎന്‍ബി വിതരണം ചെയ്തിട്ടുള്ള പഴയ മെസ്റ്ററോ കാര്‍ഡുകളാണ് പിന്‍വലിക്കുന്നത്. ഇത്തരം ലക്ഷത്തോളം കാര്‍ഡുകള്‍ ഉപയോഗത്തിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഉപഭോക്താക്കള്‍ തങ്ങളുടെ കൈവശമുള്ള പഴയ മെസ്റ്ററോ കാര്‍ഡ് മാറ്റി പുതിയ ഇവിഎം ചിപ്പ് ഘടിപ്പിച്ച കാര്‍ഡുകള്‍ സ്വന്തമാക്കണം. ഇതിന് ഈ മാസം അവസാനം വരെ സമയമുണ്ട്. കാര്‍ഡ് മാറ്റിയെടുക്കുന്നതിന് ബാങ്ക് ചാര്‍ജുകളൊന്നും ഈടാക്കുന്നില്ല. ഈ മാസത്തോടുകൂടി പഴയ മെസ്റ്ററോ […]

1 2 3 13