ഓടുന്ന ജീപ്പിൽ നിന്ന് കുഞ്ഞ് തെറിച്ചു വീണ സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കേസ്

ഓടുന്ന ജീപ്പിൽ നിന്ന് കുഞ്ഞ് തെറിച്ചു വീണ സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കേസ്

ഇടുക്കി രാജമലയിൽ ഓടുന്ന ജീപ്പിൽ നിന്ന് കുഞ്ഞ് തെറിച്ചു വീണ സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. അശ്രദ്ധമായി കുഞ്ഞിനെ കൈകാര്യം ചെയ്തതിന് ബാലാവകാശ നിയമ പ്രകാരമാണ് മൂന്നാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ മാതാപിതാക്കൾക്ക് വീഴ്ച പറ്റിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ മരുന്നു കഴിച്ചതിന്റെ ക്ഷീണത്തിൽ കുഞ്ഞിന്റെ അമ്മ ഉറങ്ങിപ്പോയെന്നും ഇതിനിടെ കുഞ്ഞ് താഴെ വീഴുകയുമായിരുന്നെന്നാണ് പിതാവ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഒന്നരവയസുകാരിയായ പെൺകുഞ്ഞ് ജീപ്പിൽ നിന്ന് തെറിച്ചു വീണ സംഭവത്തിൽ പ്രാഥമിക […]

ഒന്നര വയസുള്ള കുഞ്ഞ് ജീപ്പില്‍ നിന്ന് തെറിച്ച് വീണതറിയാതെ യാത്ര തുടര്‍ന്ന് മാതാപിതാക്കള്‍; തുണയായത് വനം വകുപ്പിന്റെ സി.സി.ടി.വി

ഒന്നര വയസുള്ള കുഞ്ഞ് ജീപ്പില്‍ നിന്ന് തെറിച്ച് വീണതറിയാതെ യാത്ര തുടര്‍ന്ന് മാതാപിതാക്കള്‍; തുണയായത് വനം വകുപ്പിന്റെ സി.സി.ടി.വി

മൂന്നാര്‍: ഒന്നര വയസുള്ള കുഞ്ഞ് ജീപ്പില്‍നിന്ന് തെറിച്ചു റോഡില്‍ വീണതറിയാതെ മാതാപിതാക്കള്‍ യാത്ര തുടര്‍ന്നു. മാതാപിതാക്കള്‍ കുട്ടി റോഡില്‍ വീണ വിവരമറിഞ്ഞത് മൂന്നു മണിക്കൂറിനു ശേഷമാണ്. വനംവകുപ്പിന്റെ സിസിടിവിയില്‍ റോഡില്‍ കുഞ്ഞിന്റെ ദൃശ്യം പതിഞ്ഞതോടെ വനം വകുപ്പ് ജീവനക്കാര്‍ കുട്ടിയെ രക്ഷപ്പെടുത്തി. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്ക് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ച് നാലു മണിക്കൂറിനു ശേഷം മാതാപിതാക്കള്‍ക്ക് കൈമാറി. ഞായറാഴ്ച രാത്രി 10 ഓടെയായിരുന്നു സംഭവം. കമ്പിളികണ്ടം സ്വദേശികളായ സതീഷ്- സത്യഭാമ ദമ്പതികള്‍ ഞായറാഴ്ച രാവിലെ പഴനിയില്‍ ക്ഷേത്രദര്‍ശനത്തിനു […]

അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന ഏഴ് വയസ്സുകാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന ഏഴ് വയസ്സുകാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന ഏഴ് വയസ്സുകാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച കുട്ടിയുടെ ശരീരം മരുന്നുകളോടും പ്രതികരിക്കുന്നില്ല. പൂര്‍ണമായും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ച കുട്ടി പൂര്‍ണ അബോധാവസ്ഥയിലാണ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്. മര്‍ദ്ദനത്തില്‍ കുട്ടിയുടെ ശ്വാസകോശം ഉള്‍പ്പെടെയുള്ള ആന്തരിക അവയവങ്ങള്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. നിലവില്‍ കുട്ടിക്ക് യാതൊരു തരത്തിലുമുള്ള അണുബാധയും ബാധിച്ചിട്ടില്ല. എന്നാല്‍ തലച്ചേറ്‍ യാതൊരു തരത്തിലും പ്രതികരിക്കാത്തതാണ് പ്രതിസന്ധിയാവുന്നത് […]

മര്‍ദനമേറ്റ കുട്ടിയുടെ നിലയില്‍ പുരോഗതിയില്ലെന്ന് ഡോക്ടര്‍; ഏഴുവയസുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചു; പള്‍സ് നിലനില്‍ക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ 

മര്‍ദനമേറ്റ കുട്ടിയുടെ നിലയില്‍ പുരോഗതിയില്ലെന്ന് ഡോക്ടര്‍; ഏഴുവയസുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചു; പള്‍സ് നിലനില്‍ക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ 

തൊടുപുഴ: രണ്ടാനച്ഛന്റെ മര്‍ദനമേറ്റ ഏഴുവയസുകാരന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് ഡോക്ടര്‍. കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. പള്‍സ് നിലനില്‍ക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്. വെന്റിലേറ്റര്‍ മാറ്റുന്നത് സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡ് തീരുമാനമെടുക്കുമെന്ന് ഡോക്ടര്‍ അറിയിച്ചു. ആന്തരിക രക്തസ്രാവം നിയന്ത്രിക്കാനാവുന്നില്ല. കുട്ടിയുടെ ശ്വാസകോശത്തിനും ഹൃദയത്തിനും വന്‍കുടലിനും തകരാറ് സംഭവിച്ചിട്ടുണ്ട്. പന്ത്രണ്ട് മണിക്കൂര്‍ കൂടി വെന്റിലേറ്ററിന്റെ സഹായം തുടരും. കഴിഞ്ഞ ദിവസം കുട്ടിയുടെ തലയ്ക്ക് ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായില്ല. അറസ്റ്റിലായ പ്രതി […]

തൊടുപുഴയില്‍ കുട്ടിയെ മര്‍ദിച്ച രണ്ടാനച്ഛന്‍ കൊലക്കേസിലെ പ്രതി; നിലവിലുള്ളത് നാല് കേസുകള്‍

തൊടുപുഴയില്‍ കുട്ടിയെ മര്‍ദിച്ച രണ്ടാനച്ഛന്‍ കൊലക്കേസിലെ പ്രതി; നിലവിലുള്ളത് നാല് കേസുകള്‍

തിരുവനന്തപുരം: തൊടുപുഴയില്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതി അരുണ്‍ ആനന്ദ് സ്ഥിരം കുറ്റവാളി. 2008 ല്‍ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന്‍ പരിധിയില്‍ റജിസ്റ്റര്‍ ചെയ്ത വിജയരാഘവന്‍ കൊലക്കേസിലെ പ്രതിയാണ് അരുണ്‍ ആനന്ദ്. തിരുവനന്തപുരം നന്തന്‍ കോട് സ്വദേശിയായ ഇയാള്‍ മദ്യപാനത്തിനിടെ സുഹൃത്തായ വിജയരാഘവനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ചു കൊന്നു എന്നതാണ് കേസ്. ആകെ നാല് കേസുകളാണ് തിരുവനന്തപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം ഇയാള്‍ക്കെതിരെ ഉള്ളത്. കൊലപാതകം, ഭീഷണിപ്പെടുത്തല്‍, പണം തട്ടല്‍ എന്നിവയാണ് ഇയാള്‍ക്കെതിരെയുള്ള […]

ഏഴ് വയസുകാരന്‍ രണ്ടാനച്ഛനില്‍ നിന്നും ക്രൂരമര്‍ദനത്തിന് ഇരായായ സംഭവം: ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഏഴ് വയസുകാരന്‍ രണ്ടാനച്ഛനില്‍ നിന്നും ക്രൂരമര്‍ദനത്തിന് ഇരായായ സംഭവം: ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

തൊടുപുഴ: തൊടുപുഴയില്‍ രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനത്തിന് ഏഴ് വയസുകാരന്‍ ഇരായായ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പ്രതിയിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അറിയിച്ചു.കുട്ടിയുടെ ആരോഗ്യനില മോശമായി തന്നെ തുടരുകയാണ്. കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ആന്തരിക രക്തസ്രാവമുള്ളതിനാല്‍ കുട്ടിയുടെ അവസ്ഥ മോശമായി തന്നെ തുടരുകയാണ്. കുട്ടി വെന്റിലേറ്ററില്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അമ്മയുടേയും ഇളയ കുട്ടിയുടെയും മൊഴി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. […]

ഭാരക്കുറവ്: അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചു

ഭാരക്കുറവ്: അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചു

പാലക്കാട്: ഭാരക്കുറവ് മൂലം അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചു. ഷോളയൂര്‍ ചാവടി ഊരിലെ പൊന്നി പെരുമാള്‍ ദമ്പതികളുടെ ഒന്‍പത് ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് രണ്ട് കിലോ 200 ഗ്രാം മാത്രമാണ് തൂക്കമുണ്ടായിരുന്നത്. വീട്ടില്‍ വച്ചാണെന്ന് മരണം സംഭവിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. മാര്‍ച്ച് 23ന് കോട്ടത്തറ ആശുപത്രിയിലാണ് കുട്ടി ജനിച്ചത്.

രണ്ട് കാറുകള്‍ക്ക് അടിയില്‍പ്പെട്ടു; രണ്ടുവയസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (വീഡിയോ)

രണ്ട് കാറുകള്‍ക്ക് അടിയില്‍പ്പെട്ടു; രണ്ടുവയസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (വീഡിയോ)

ബീജിങ്: നടുറോഡില്‍ തുടരെ രണ്ട് കാറുകള്‍ക്ക് അടിയില്‍ അകപ്പെട്ടിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട രണ്ട് വയുസ്സുകാരിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചൈനയിലാണ് സംഭവം. ചൈനയിലെ തിരക്കേറിയ ഒരു റോഡിലാണ് സംഭവമുണ്ടായത്. രക്ഷിതാക്കളോടൊപ്പം നഗരത്തിലെത്തിയ കുഞ്ഞ് അവരുടെ കണ്ണ് വെട്ടിച്ച് റോഡിലേക്കിറങ്ങുകയായിരുന്നു. തിരക്കുള്ള റോഡിലേക്ക് കൃത്യമായി കാലുറക്കാന്‍ പോലുമാവാത്ത കുഞ്ഞ് ഇറങ്ങിയത് ഒരു പക്ഷെ ഡ്രൈവര്‍മാരും കണ്ടിട്ടുണ്ടാവില്ല. വാഹനങ്ങള്‍ക്കിടയിലൂടെ റോഡ് മുറിച്ചു കടന്ന കുട്ടി മറു ഭാഗത്തെത്തിയപ്പോളേക്കും വീണു. വീണു പോയ കുട്ടിയുടെ മുകളിലൂടെ രണ്ട് കാറുകള്‍ കയറിയിറങ്ങുന്നത് […]

കുരങ്ങുകള്‍ക്കൊപ്പം കഴിയുന്ന എട്ട് വയസുകാരിയെ യുപിയില്‍ കണ്ടെത്തി; ഭാഷകള്‍ തിരിച്ചറിയാനോ സംസാരിക്കാനോ കുട്ടിക്ക് സാധിക്കുന്നില്ല

കുരങ്ങുകള്‍ക്കൊപ്പം കഴിയുന്ന എട്ട് വയസുകാരിയെ യുപിയില്‍ കണ്ടെത്തി; ഭാഷകള്‍ തിരിച്ചറിയാനോ സംസാരിക്കാനോ കുട്ടിക്ക് സാധിക്കുന്നില്ല

ബറായിച്: ഉത്തര്‍പ്രദേശില്‍ കുരങ്ങുകള്‍ക്കൊപ്പം ജീവിച്ചിരുന്ന എട്ടുവയസുകാരിയെ പോലീസ് രക്ഷപ്പെടുത്തി. കട്ടാര്‍നിയഗട്ട് വന്യജീവി സങ്കേതത്തില്‍ നിന്നാണ് ഈ പെണ്‍കുട്ടിയെ കണ്ടെത്തിയത്. വന്യജീവി സങ്കേതത്തില്‍ നടത്തിയ പതിവ് പട്രോളിങ്ങിനിടെയാണ് കുരങ്ങുകള്‍ക്കൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തിയത്. നവഭാരത് ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പോലീസ് സംഘം ഈ കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവേ അവരുടെ മുന്നില്‍ നിന്ന് ഓടിമറഞ്ഞു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുട്ടിയെ കണ്ടെത്തികയും സമീപത്തുള്ള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. സാധാരണ മനുഷ്യരേപ്പോലെ പെരുമാറാന്‍ സാധിക്കാത്ത ഈ കുട്ടി ആളുകളെ ഭയത്തോടെയാണ് […]

പോറ്റാന്‍ പണമില്ല; കോഴിക്കോട് പിഞ്ചുകുഞ്ഞിനെ പിതാവ് വിറ്റു

പോറ്റാന്‍ പണമില്ല; കോഴിക്കോട് പിഞ്ചുകുഞ്ഞിനെ പിതാവ് വിറ്റു

കോഴിക്കോട്: ഇരുപത്തിയൊന്ന് ദിവസം പ്രായമായ പിഞ്ചുകുഞ്ഞിനെ വിറ്റ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോടാണ് നടുക്കുന്ന സംഭവം. കുഞ്ഞിനെ പോറ്റാന്‍ പണമില്ലാത്തതിനാലാണ് വിറ്റതെന്നാണ് കുട്ടിയുടെ പിതാവായ മിഥുന്‍ പൊലീസിനോട് പറഞ്ഞത്. ഇരുപത്തിയൊന്ന് ദിവസം പ്രായമായ ആണ്‍കുട്ടിയെ കുട്ടികളില്ലാത്ത ദമ്പതികളാണ് പണംകൊടുത്ത് വാങ്ങിയത്. എത്ര തുകയ്ക്കാണ് കുട്ടിയെ വിറ്റതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കുഞ്ഞിനെ വിറ്റതുമായി ബന്ധപ്പെട്ട് കോഴിക്കോട് മാറാട് സ്വദേശിയായ പിതാവ് മിഥുനെ പന്നിയങ്കര പൊലീസാണ് കസ്റ്റഡിയില്‍ എടുത്തത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. സാമ്പത്തികമായി മോശം അവസ്ഥയില്‍ […]