കേരളത്തിൽ വീണ്ടും കൊവിഡ് മരണം; മരിച്ചത് തിരുവനന്തപുരം സ്വദേശി

കേരളത്തിൽ വീണ്ടും കൊവിഡ് മരണം; മരിച്ചത് തിരുവനന്തപുരം സ്വദേശി

കേരളത്തിൽ വീണ്ടും കൊവിഡ് മരണം. തിരുവനന്തപുരം പോത്തൻകോട് സ്വദേശി അബ്ദുൽ അസീസ് (68 ) ആണ് മരിച്ചത്. ഇദ്ദേഹത്തിന് രോഗം വന്നതെങ്ങനെയെന്ന് കണ്ടെത്താൻ ആരോഗ്യ വിഭാഗത്തിന് സാധിച്ചിട്ടില്ല. എവിടെ നിന്നാാണ് രോഗത്തിന്റെ ഉറവിടമെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അബ്ദുൽ അസീസ് മരണത്തിന് കീഴടങ്ങിയത്. ഈ മാസം 28 മുതൽ ഇദ്ദേഹം ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായിരുന്നു. അതുകൊണ്ടാണ് ജീവൻ രക്ഷിക്കാൻ സാധിക്കാതിരുന്നതെന്ന് ചികിത്സിച്ച ഡോക്ടർമാർ പറയുന്നു. മരണപ്പെട്ട പോത്തൻകോട് സ്വദേശി വിദേശ യാത്രകളൊന്നും നടത്തിയിട്ടില്ല. വീടിനടുത്തുള്ള […]

അമേരിക്കയിൽ നിയന്ത്രണം ഏപ്രിൽ വരെ; കൊവിഡ് പ്രതിരോധ മരുന്ന് 1,100 പേർക്ക് നൽകി; ട്രംപ്

അമേരിക്കയിൽ നിയന്ത്രണം ഏപ്രിൽ വരെ; കൊവിഡ് പ്രതിരോധ മരുന്ന് 1,100 പേർക്ക് നൽകി; ട്രംപ്

കൊറോണ വൈറസ് പടരുന്നതിനിടയിലും അമേരിക്ക വീണ്ടും തുറക്കണമെന്ന മുൻനിലപാടിൽ നിന്ന് പൂർണമായി പിന്നാക്കം പോയിരിക്കുകയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിയന്ത്രണങ്ങൾ ഏപ്രിൽ 30 വരെ തുടരാൻ തീരുമാനിച്ചതായി ട്രംപ് അറിയിച്ചു. 15 ദിവസത്തേക്ക് പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ പ്രഖ്യാപനം. അഞ്ച് മിനിറ്റിനുള്ളിൽ കൊവിഡ് പരിശോധന നടത്താൻ കഴിയുന്ന റാപ്പിഡ് ടെസ്റ്റിന് രാജ്യത്താകെ അനുമതി നൽകി. കൊവിഡ് പ്രതിരോധ മരുന്ന് പരീക്ഷണാർത്ഥം 1100 രോഗികൾക്ക് നൽകിയതായും ട്രംപ് അറിയിച്ചു. എത്രയും മെച്ചപ്പെട്ട രീതിയിൽ നിയന്ത്രണങ്ങൾ പാലിക്കുന്നുവോ […]

പായിപ്പാട് അതിഥി തൊഴിലാളികൾ സംഘടിച്ച സംഭവം; ബാഹ്യ ഇടപെടലുണ്ടായെന്ന് കോട്ടയം എസ്.പി

പായിപ്പാട് അതിഥി തൊഴിലാളികൾ സംഘടിച്ച സംഭവം; ബാഹ്യ ഇടപെടലുണ്ടായെന്ന് കോട്ടയം എസ്.പി

പായിപ്പാട്ട് അതിഥി തൊഴിലാളികൾ സംഘടിച്ച സംഭവത്തിൽ പ്രതികരണവുമായി കോട്ടയം എസ് പി ജി ജയദേവ്. ബാഹ്യ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന് ജയദേവ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ തന്നെ ഇത് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പശ്ചിമ ബംഗാൾ സ്വദേശിയായ മുഹമ്മദ് റിഞ്ചുവിനെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. പായിപ്പാട് തൊഴിലാളികളെ സംഘിടിപ്പിക്കാൻ നേതൃത്വം നൽകിയത് മുഹമ്മദ് റിഞ്ചു ഉൾപ്പെടുന്ന സംഘമാണെന്നാണ് പൊലീസ് പറയുന്നത്. മുഹമ്മദ് റിഞ്ചുവിന്റെ ഫോണിൽ നിന്ന് മറ്റ് തൊഴിലാളികളുടെ ഫോണിലേയ്ക്ക് നിരവധി തവണ കോളുകൾ […]

കൊവിഡ് 19: സംസ്ഥാന സർക്കാർ സെക്രട്ടറിയേറ്റിൽ ആരംഭിച്ച വാർ റൂമിന്റെ തലവനെ മാറ്റി

കൊവിഡ് 19: സംസ്ഥാന സർക്കാർ സെക്രട്ടറിയേറ്റിൽ ആരംഭിച്ച വാർ റൂമിന്റെ തലവനെ മാറ്റി

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ സെക്രട്ടറിയേറ്റിൽ ആരംഭിച്ച വാർ റൂമിന്റെ തലവനെ മാറ്റി. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവനെയാണ് ചുമതലയിൽ നിന്ന് മാറ്റിയത്. ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാലിന് പകരം ചുമതല നൽകി ഉത്തരവിറക്കി. കെ.ആർ.ജ്യോതിലാൽ തന്നെയാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. കെ.ആർ ജ്യോതിലാലിനൊപ്പം അഞ്ച് ഐ.എ.എസ് ഉദ്യോഗസ്ഥരും വാർ റൂം ചുമതലയിലുണ്ട്. ആരോഗ്യം, പൊലീസ്, റവന്യു,ഗതാഗതം, തദ്ദേശം, ഭക്ഷ്യ വിതരണം തുടങ്ങിയ വകുപ്പുകളുടെ പ്രവർത്തനങ്ങളാണ് വാർ റൂമിൽ ഏകോപിപ്പിക്കുക. സംസ്ഥാനത്തിന്റെ വിവിധ […]

പത്തനംതിട്ടയിൽ ഇറ്റലിയിൽ നിന്നെത്തിയവർ ഉൾപ്പെടെ അഞ്ച് പേരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ ഇറ്റലിയിൽ നിന്നെത്തിയവർ ഉൾപ്പെടെ അഞ്ച് പേരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

ഇറ്റലിയിൽ നിന്നെത്തി പത്തനംതിട്ടയിൽ ആദ്യം കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേർ ഉൾപ്പെടെ അഞ്ച് പേരുടേയും ഫലം നെഗറ്റീവ്. എന്നാൽ ഇവരുമായി ബന്ധപ്പെട്ട മറ്റ് നാല് പേർ ഇപ്പോഴും പോസിറ്റീവായി തുടരുകയാണ്. ഫലം നെഗറ്റീവായ അഞ്ച് പേരെ ഡിസ്ചാർജ് ചെയ്യുന്നത് സംബന്ധിച്ച് ഇന്ന് ചേരുന്ന മെഡിക്കൽ ബോർഡ് തീരുമാനം എടുക്കും. മാർച്ച് എട്ടിന് പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ച ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികളും ഇവരുടെ രണ്ട് ബന്ധുക്കളുമാണ് ഇപ്പോൾ രോഗ മുക്തി നേടിയത്. കഴിഞ്ഞ മൂന്ന് ആഴ്ചകളായി ഇവർ […]

കോട്ടയത്ത് ലോക്ക് ഡൗൺ ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം

കോട്ടയത്ത് ലോക്ക് ഡൗൺ ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. പായിപ്പാട് ആണ് സംഭവം. നാട്ടിലേയ്ക്ക് പോകാൻ വാഹനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. നിരവധി പേർ തെരുവിലിറങ്ങി. പായിപ്പാട് താമസിച്ചു വരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് നിരത്തിലിറങ്ങി പ്രതിഷേധിക്കുന്നത്. ഭക്ഷണം എത്തിച്ചു നൽകാൻ തൊഴിൽ ഉടമകൾ തയ്യാറാകുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം. ദിവസങ്ങളായി ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്നും ആരോപണമുണ്ട്. നാട്ടിലേയ്ക്ക് മടങ്ങി പോകാൻ അനുവദിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. ആയിരത്തിലധികം പേർ സംഘടിച്ചെത്തിയിട്ടുണ്ട്.

‘ജീവിതത്തിലേക്ക് തിരികെ വരാമെന്ന് കരുതിയതല്ല,’: കൊവിഡ് രോഗം ഭേദമായ ചെങ്ങളം സ്വദേശികൾ

‘ജീവിതത്തിലേക്ക് തിരികെ വരാമെന്ന് കരുതിയതല്ല,’: കൊവിഡ് രോഗം ഭേദമായ ചെങ്ങളം സ്വദേശികൾ

കോട്ടയം: കൊവിഡ് രോഗബാധ സ്ഥിരീകരിച്ചപ്പോൾ ഉണ്ടായിരുന്നത് മരണഭയമായിരുന്നുവെന്ന് രോഗം ഭേദമായ ചെങ്ങളത്തെ യുവ ദമ്പതികൾ. തുടക്കത്തിൽ വളരെയേറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നുവെന്നും എന്നാൽ ആരോഗ്യവകുപ്പിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചതെന്നും ഇരുവരും പറഞ്ഞു. “വളരെയധികം സന്തോഷമുണ്ട് ഇപ്പോൾ. തുടക്കത്തിൽ വളരെയധികം ബുദ്ധിമുട്ടായിരുന്നു. ജീവിതത്തിലേക്ക് തിരിച്ച് വരാൻ സാധിക്കുമോയെന്ന് പേടിയുണ്ടായിരുന്നു. മരണഭയമായിരുന്നു. അതിന് കാരണം ആദ്യം കേട്ട മരണത്തിന്റെ കണക്കുകളായിരുന്നു. എന്നാൽ എല്ലാവരുടെ ഭാഗത്ത് നിന്നും ആത്മധൈര്യം കിട്ടി.” “എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ അനുസരിക്കണം. കേരളത്തിന് ഈ രോഗത്തെ പ്രതിരോധിക്കാനാവും […]

രാജ്യത്ത് അടുത്ത പത്ത് ദിനം നിര്‍ണായകം, ചികിത്സാസൗകര്യം ഉയർത്തും; സമൂഹവ്യാപനത്തിന് തടയിടാൻ സര്‍ക്കാരുകള്‍

രാജ്യത്ത് അടുത്ത പത്ത് ദിനം നിര്‍ണായകം, ചികിത്സാസൗകര്യം ഉയർത്തും; സമൂഹവ്യാപനത്തിന് തടയിടാൻ സര്‍ക്കാരുകള്‍

ദില്ലി: രാജ്യത്ത് സമൂഹവ്യാപന ഘട്ടത്തെ നേരിടാനുള്ള തയാറെടുപ്പുകള്‍ വേഗത്തിലാക്കി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍. അടുത്ത പത്ത് ദിവസം നിര്‍ണായകമെന്നാണ് വിലയിരുത്തല്‍. ലോക്ഡൗണ്‍ ശക്തമാക്കി സമൂഹ വ്യാപനം കുറയ്ക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. വിദേശത്തുനിന്നെത്തുന്നവരുടെ വരവ് നിലച്ചിട്ടും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനാലാണ് രാജ്യത്ത് മൂന്നാം ഘട്ടത്തെ നേരിടാനുള്ള തയാറെടുപ്പ് വേഗത്തിലാക്കിയത്. 73 കാരന്‍ മരിച്ച രാജസ്ഥാനിലെ ബില്‍വാരയിലും അന്പതിനായിരത്തിലധികം അതിഥി തൊഴിലാളികള്‍ മടങ്ങിയെത്തിയ ബിഹാറിലും സംസ്ഥാന സര്‍ക്കാരുകള്‍ സമൂഹവ്യാപനം സംശയിക്കുന്നു. പരിശോധനാ സൗകര്യമുയര്‍ത്താനാണ് തീരുമാനം. രാജ്യത്ത് 119 സർക്കാര്‍ ലാബുകളിലും […]

രാജ്യത്ത് കൊവിഡ് മരണം 21, ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 194 പേർക്ക്

രാജ്യത്ത് കൊവിഡ് മരണം 21, ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 194 പേർക്ക്

ദില്ലി: രാജ്യത്ത് 21 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ കൂടുതൽ പ്രതിരോധ നടപടികളുമായി ആരോഗ്യ മന്ത്രാലയം. എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് ആശുപത്രികൾ ത്വരിതഗതിയിൽ യാഥാർത്ഥ്യമാക്കും.17 സംസ്ഥാനങ്ങൾ നടപടികൾ തുടങ്ങി കഴിഞ്ഞു. 194 പുതിയ കേസുകൾ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നത തല യോഗം വിളിച്ചു. സംസ്ഥാനങ്ങളുടെ ചുമതല നൽകിയ കേന്ദ്ര മന്ത്രിമാരുമായി അമിത് ഷാ സംസാരിച്ചു. പ്രധാനമന്ത്രിയും സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നുന്നുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രധാനമന്ത്രിയുടെ […]

കൊവിഡിൽ മരണം 30,000 കടന്നു

കൊവിഡിൽ മരണം 30,000 കടന്നു

കൊവിഡിൽ വിറങ്ങലിച്ച് ലോകം. ആഗോള കൊവിഡ് മരണസംഖ്യ 30,000 കടന്നിരിക്കുകയാണ്. അതേ സമയം 6,63,168 പേരാണ് ഇന്നലെ വരെ ലോകത്ത് കൊവിഡ് ബാധിതരായത്. സുഖം പ്രാപിച്ചവരുടെ എണ്ണം ഒന്നര ലക്ഷത്തോട് അടുക്കുന്നു. അതേ സമയം അമേരിക്കയിൽ മാത്രം രോഗ ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലധികം ആയിരിക്കുകയാണ്. ന്യൂയോർക്കിൽ മാത്രം അര ലക്ഷത്തോട് അടുത്ത് രോഗികളായി. 12 സംസ്ഥാനങ്ങളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിരിക്കുന്നു. ദേശീയ അടിയന്തരാവസ്ഥയാണ് രാജ്യത്ത്. ഇറ്റലിയിൽ മാത്രം മരണം 10,000ൽ അധികമായി. ബ്രിട്ടനിൽ ആരോഗ്യ സെക്രട്ടറിക്കും […]

1 2 3 7