സിപിഐഎം സംസ്ഥാന സെക്രട്ടറി താത്ക്കാലിക ചുമതല നല്‍കില്ല; എംവി ഗോവിന്ദന്‍

സിപിഐഎം സംസ്ഥാന സെക്രട്ടറി താത്ക്കാലിക ചുമതല നല്‍കില്ല; എംവി ഗോവിന്ദന്‍

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പകരം താത്ക്കാലിക ചുമതല നല്‍കില്ലെന്ന് എംവി ഗോവിന്ദന്‍. സംസ്ഥാന സെക്രട്ടറിയുടെ ചുമതലകള്‍ സംസ്ഥാന സെന്റര്‍ നിര്‍വ്വഹിക്കുമെന്നും എംവി ഗോവിന്ദന്‍ സ്ഥിരീകരിച്ചു. ഈ മാസം 30-ന് അമേരിക്കയിലേക്ക് വീണ്ടും ചികിത്സയ്ക്ക് പോകാനായാണ് കോടിയേരി അവധിയെടുക്കുന്നത്. പകരം ചുമതല എംവി ഗോവിന്ദന് കൈമാറുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇക്കാര്യം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാന സെക്രട്ടേറിയറ്റും നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എംവി ഗോവിന്ദന്റെ പ്രതികരണം വന്നിരിക്കുന്നത്. അവധിയുടെ സാഹചര്യം വിശദീകരിച്ചുകൊണ്ട് പൊളിറ്റ് ബ്യൂറോയ്ക്ക് […]

‘ഓമനക്കുട്ടൻ കള്ളനോ കുറ്റവാളിയോ അല്ല; അദ്ദേഹത്തോട് മാപ്പു ചോദിക്കുന്നു’: ദുരന്ത നിവാരണ അതോറിറ്റി തലവന്റെ കുറിപ്പ്

‘ഓമനക്കുട്ടൻ കള്ളനോ കുറ്റവാളിയോ അല്ല; അദ്ദേഹത്തോട് മാപ്പു ചോദിക്കുന്നു’: ദുരന്ത നിവാരണ അതോറിറ്റി തലവന്റെ കുറിപ്പ്

ആലപ്പുഴ ചേർത്തലയിലെ ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ് നടത്തിയെന്ന പരാതിയിൽ സിപിഐഎം ലോക്കൽ കമ്മറ്റി അംഗം ഓമനക്കുട്ടതിനെതിരെ നടപടിയെടുത്തതിൽ മാപ്പു ചോദിച്ച് ദുരന്ത നിവാരണ അതോറിറ്റി തലവൻ വേണു വാസുദേവൻ. തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം ഓമനക്കുട്ടനോട് മാപ്പ് ചോദിച്ചത്. ഓമനക്കുട്ടൻ കഴിഞ്ഞ കാലങ്ങളിലും ക്യാമ്പിനു വേണ്ടി നിസ്വാർത്ഥ സേവനം നടത്തിയ ആളാണെന്ന് മനസ്സിലായെന്നും ഓട്ടോക്കൂലി കൊടുക്കാനായാണ് അദ്ദേഹം പണം പിരിച്ചതെന്നും വേണു കുറിച്ചു. പോലീസ് കേസുമായി വകുപ്പ് മുന്നോട്ടു പോവില്ലെന്നും കേസ് പിൻവലിക്കാൻ […]

ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവ് ; സിപിഐഎം പ്രാദേശിക നേതാവ് ഓമനക്കുട്ടനെ സസ്‌പെൻഡ് ചെയ്തു

ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവ് ; സിപിഐഎം പ്രാദേശിക നേതാവ് ഓമനക്കുട്ടനെ സസ്‌പെൻഡ് ചെയ്തു

ആലപ്പുഴ ചേർത്തല തെക്ക് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവുമായി ബന്ധപ്പെട്ട് സിപിഐഎം കുറുപ്പുകുളങ്ങര ലോക്കൽ കമ്മിറ്റിയംഗം ഓമനക്കുട്ടനെ സസ്‌പെൻഡ് ചെയ്തു. പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണ സാധനങ്ങൾ കൊണ്ടു വരാനുള്ള വാഹനത്തിന്റെ വാടക നൽകുന്നതിനും ക്യാമ്പ് പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ഹാളിലേക്ക് സ്വകാര്യ വ്യക്തിയുടെ വീട്ടിൽ നിന്ന് വൈദ്യുതി എത്തിക്കുന്നതിനുള്ള ചിലവിനുമായി ഓമനക്കുട്ടൻ ക്യാമ്പിൽ പണം പിരിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ പഞ്ചായത്ത് അധികൃതരുടെ അറിവോടെയാണ് പണപ്പിരിവ് നടത്തിയതെന്നായിരുന്നു ഓമനക്കുട്ടന്റെ വിശദീകരണം. സംഭവം വിവാദമായതോടെ ക്യാമ്പിലെ […]

നിലപാടിൽ മലക്കം മറിഞ്ഞ് സിപിഐഎം; നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ എസ്പിക്കെതിരെയും അന്വേഷണം വേണം

നിലപാടിൽ മലക്കം മറിഞ്ഞ് സിപിഐഎം; നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ എസ്പിക്കെതിരെയും അന്വേഷണം വേണം

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ നിലപാട് മാറ്റി സിപിഐഎം. സംഭവത്തിൽ എസ്പിക്കെതിരെയും അന്വേഷണം വേണമെന്ന് സിപിഐഎം ഇടുക്കി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. ഇടുക്കി എസ്പിയെ ഒഴിവാക്കി മറ്റുള്ള എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്നായിരുന്നു നേരത്തെ സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നത്. എസ്പി അറിയാതെ ഉദ്യോഗസ്ഥരുണ്ടാക്കിയ കുഴപ്പങ്ങളാണെന്നുമായിരുന്നു സിപിഐഎം ഇടുക്കി ജില്ലാ നേതൃത്വത്തിന്റെ മുൻ നിലപാട്. എന്നാൽ ഈ വാർത്താക്കുറിപ്പ് പഴയതാണെന്ന നിലപാടിലാണ് ഇപ്പോൾ  ജില്ലാ നേതൃത്വം. എസ്പിക്കെതിരെയും അന്വേഷണം വേണമെന്നാണ് തന്റെയും പാർട്ടിയുടെയും ആവശ്യമെന്നും കുറ്റക്കാർ എത്ര […]

ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ സിപിഐഎം സംസ്ഥാന സമിതി യോഗം വീണ്ടും ചേരും

ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ സിപിഐഎം സംസ്ഥാന സമിതി യോഗം വീണ്ടും ചേരും

ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ വരുത്തേണ്ട തിരുത്തലുകള്‍ തീരുമാനിക്കാന്‍ സിപിഐഎം സംസ്ഥാന സമിതി യോഗം വീണ്ടും ചേരുന്നു. ഈ മാസം 23, 24 തീയതികളില്‍ തിരുവനന്തപുരം എ.കെ.ജി സെന്ററിലാണ് യോഗം. ശബരിമല പ്രശ്നത്തെ തുടര്‍ന്നു നഷ്ടപ്പെട്ട വിശ്വാസി വോട്ടുകള്‍ തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങള്‍ക്ക് സംസ്ഥാനസമിതി രൂപം നല്‍കും. ഈ മാസം ആദ്യം ചേര്‍ന്ന സിപിഎം സംസ്ഥാനനേതൃയോഗം തെരഞ്ഞെടുപ്പു തോല്‍വിയെക്കുറിച്ചു ബൂത്തുതലം വരെ വിശദമായ പരിശോധന നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും സംസ്ഥാന സമിതി വിളിച്ചിരിക്കുന്നത്. നഷ്ടപ്പെട്ട ജനപിന്തുണ […]

ഇടുക്കിയിൽ കോൺഗ്രസ് ആഹ്ളാദ പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സി.പി.എം പ്രവർത്തകൻ മരിച്ചു

ഇടുക്കിയിൽ കോൺഗ്രസ് ആഹ്ളാദ പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സി.പി.എം പ്രവർത്തകൻ മരിച്ചു

ഉടുമ്പൻചോല: ഡീൻ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ‌് വിജയത്തേത്തുടർന്ന് നടത്തിയ ആഹ്ലാദപ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ തലയ‌്ക്ക‌് ഗുരുതര പരിക്കേറ്റ‌് ചികിത്സയിലിരുന്ന സിപിഐ എം പ്രവർത്തകൻ മരിച്ചു. ബാർബർ തൊഴിലാളിയായ ഉടുമ്പൻചോല മേട്ടയിൽ ശെൽവരാജ‌്(60) ആണ‌് തമിഴ‌്നാട‌് മധുര മെഡിക്കൽകോളേജ‌് ആശുപത്രിയിൽ മരിച്ചത‌്. മെയ‌് 23 ന‌് ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ഡീൻ കുര്യാക്കോസ‌ിന്റെ വിജയത്തെ തുടർന്ന‌് പ്രകടനം നടത്തിയ കോൺഗ്രസ‌് പ്രവർത്തകരുമായി ഇടതു പ്രവർത്തകർ വക്കേറ്റുണ്ടാക്കിയിരുന്നു. തുടർന്ന് നടന്ന സംഘർഷത്തിനിടെ കോൺഗ്രസ് പ്രവർത്തകരിലൊരാൾ ശെൽവരാജിനെ ടൈലുകൊണ്ട‌് തലയ‌്ക്കടിക്കുകയായിരുന്നു. അടിയേറ്റ‌് തലപിളർന്ന ശെൽവരാജിനെ ആദ്യം […]

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തിരുവനന്തപുരത്ത് ചേരുന്നു; കള്ളവോട്ട് വിവാദം ചർച്ച ചെയ്യും

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തിരുവനന്തപുരത്ത് ചേരുന്നു; കള്ളവോട്ട് വിവാദം ചർച്ച ചെയ്യും

കള്ളവോട്ട് വിവാദം കത്തി നിൽക്കെ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തിരുവനന്തപുരത്ത് ചേരുന്നു .കള്ളവോട്ട് വിഷയത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നടപടികൾ ഉൾപ്പെടെ യോഗത്തിൽ ചർച്ചയാകും. കള്ളവോട്ട് ചെയ്ത എൽഡിഎഫ് പ്രവർത്തകർക്കെതിരെ കേസ്സെടുത്ത പശ്ചാത്തലത്തിൽ ഇതിന്റെ തുടർ നടപടികളും സെക്രട്ടറിയേറ്റിന്റെ പരിഗണനക്കു വരും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ നടപടിക്ക് എതിരെ നിയമപരമായി നീങ്ങുമെന്ന് നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. കൂടുതൽ സ്ഥലങ്ങളിൽ കള്ളവോട്ട് ആരോപണമുയരുന്ന സാഹചര്യത്തിൽ ഇതേപ്പറ്റി യോഗം വിശദമായി […]

രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി ഇടത് നേതാക്കള്‍

രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി ഇടത് നേതാക്കള്‍

വയനാട്ടില്‍ എതിരാളിയായി രാഹുല്‍ ഗാന്ധി വന്നതോടെ വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി ഇടതു നേതാക്കള്‍. ഈ മത്സരം മതനിരപേക്ഷ ഐക്യത്തെ തകര്‍ക്കാന്‍ എന്ന തലക്കെട്ടില്‍ പ്രകാശ് കാരാട്ട് ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിക്കുന്നു. മതനിരപേക്ഷ ഐക്യത്തെ തകര്‍ക്കാതാണ് രാഹുല്‍ ഗാന്ധിയുടെ മത്സരമെന്ന് പ്രകാശ് കാരാട്ട് കുറ്റപ്പെടുത്തി. ഇടതുപക്ഷത്തിനെതിരെ മത്സരിക്കാനുള്ള തീരുമാനത്തിന്റെ ഉത്തരവാദിത്തം രാഹുല്‍ ഗാന്ധിക്കു തന്നെയെന്നം അദ്ദേഹം പറയുന്നു. ബിജെപിക്കെതിരെ യോജിക്കാവുന്ന ശക്തികളുമായി സഹകരിക്കാത്ത നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബിജെപിയെ […]

വിവാദ പരാമര്‍ശം; വിജയരാഘവന് പാളിച്ച പറ്റിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

വിവാദ പരാമര്‍ശം; വിജയരാഘവന് പാളിച്ച പറ്റിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

എ വിജയരാഘവന്റെ വിവാദ പ്രസ്താവനയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിമര്‍ശനം. വിജയരാഘവന് പാളിച്ചപറ്റിയെന്നും പക്വത കാണിച്ചില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. വിജയരാഘവന്‍ മാത്രമല്ല, നേതാക്കള്‍ പൊതുവേ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നു. പ്രസംഗങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശവും സംസ്ഥാന സെക്രട്ടറിയേറ്റ് മുന്നോട്ടുവെച്ചു. അതേസമയം, സംഭവത്തില്‍ വിജയരാഘവന്‍ മാപ്പുപറയണോ, ഖേദം പ്രകടിപ്പിക്കണോ എന്ന കാര്യത്തില്‍ സെക്രട്ടറിയേറ്റ് തീരുമാനം വ്യക്തമാക്കിയില്ല. വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരായ പ്രചാരണത്തിന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കൊണ്ടുവരുന്ന കാര്യത്തിലും സംസ്ഥാന […]

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം, വിജയരാഘവന്റെ പരാമര്‍ശം; സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം, വിജയരാഘവന്റെ പരാമര്‍ശം; സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിനും ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്റെ വിവാദ പരാമര്‍ശത്തിനുമിടെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് എതിരെയുള്ള വിവാദ പരാമര്‍ശത്തെ സിപിഐഎം ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഇത് ദോഷകരമായി ബാധിക്കുമെന്ന് മുന്നണിയില്‍ അഭിപ്രായമുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് വിവരം. രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വവും ചര്‍ച്ചയ്ക്കു വരും. വയനാട്ടില്‍ കൂടുതല്‍ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രചരണം കൂടുതല്‍ ശക്തമാക്കാനും തീരുമാനമുണ്ടായേക്കും. സംസ്ഥാനത്തെ […]

1 2 3 11