തിരുവനന്തപുരം സ്വർണ്ണക്കടത്ത്; മുഖ്യ പ്രതി കീഴടങ്ങി

തിരുവനന്തപുരം സ്വർണ്ണക്കടത്ത്; മുഖ്യ പ്രതി കീഴടങ്ങി

തിരുവന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിലെ മുഖ്യ പ്രതി അഡ്വ. എം ബിജു കൊച്ചിയിലെ ഡിആർഐ ഓഫീസിൽ കീഴടങ്ങി. ഇന്ന് രാവിലെ മുഹമ്മദ് അലിയുടെ വീട്ടിൽ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. സ്വർണം വാങ്ങിയത് മുഹമ്മദ് അലി എന്നയാൾക്ക് വേണ്ടിയാണെന്നാണ് ഡിആർഐ കണ്ടെത്തൽ. ഒമാനിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രതികൾ, കസ്റ്റംസ് പരിശോധനയ്ക്കു ശേഷം പുറത്തേക്കു വരുമ്പോഴാണ് ഡി.ആർ.ഐ 25 കിലോ സ്വർണം പിടികൂടുന്നത്. അഭിഭാഷകനായ ബിജുവിനു വേണ്ടിയാണ് സ്വർണ്ണം കടത്തിയതെന്ന് പ്രതികളായ സുനിലും സെറീനയും […]

സ്വ‍ര്‍ണ വില കുത്തനെ കൂടി; പവന് 320 രൂപ വര്‍ധിച്ചു

സ്വ‍ര്‍ണ വില കുത്തനെ കൂടി; പവന് 320 രൂപ വര്‍ധിച്ചു

  കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുത്തനെ കൂടി. പവന് 320 രൂപ കൂടി 24,200 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഉയര്‍ന്ന നിരക്കാണിത്. ഗ്രാമിന് 3,025 എന്ന നിരക്കിലാണ് വ്യാപാരം. ആഗോള വിപണിയിൽ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. തുടര്‍ച്ചയായ നാല് ദിവസം സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. അക്ഷയ തൃതീയ ദിനത്തില്‍ 23,640 രൂപയിലാണ് സ്വ‍ർണ വ്യാപാരം നടന്നത്. ഈ മാസം ആദ്യദിനം തന്നെ സ്വര്‍ണ വിലയില്‍ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. ഈ […]

സ്വര്‍ണ ഇറക്കുമതി കഴിഞ്ഞവര്‍ഷത്തേക്കാള്‍ 69 ശതമാനം കൂടി

സ്വര്‍ണ ഇറക്കുമതി കഴിഞ്ഞവര്‍ഷത്തേക്കാള്‍ 69 ശതമാനം കൂടി

ന്യൂഡല്‍ഹി: കഴിഞ്ഞ മാസം രാജത്തിന്റെ ഇറക്കുമതി ചെലവ് കയറ്റുമതി വരുമാനത്തെക്കാള്‍ 74,500 കോടി രൂപ കൂടി. ഇറക്കുമതി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലെക്കാള്‍ 21 ശതമാനം കൂടി 3,546 കോടി ഡോളര്‍ ആയപ്പോള്‍ കയറ്റുമതി 10.3 ശതമാനം ഉയര്‍ന്ന് 2,381 കോടി ഡോളറിലെത്തി. സ്വര്‍ണത്തിന്റെ ഇറക്കുമതി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലേക്കാള്‍ 69 ശതമാനം കൂടി 118 കോടി ഡോളറിന്റെതായി എണ്ണയുടെ ഇറക്കുമതി ചെലവ് 14.2 ശതമാനം കൂടി 775 കോടിയിലെത്തി. കയറ്റുമതി വളര്‍ച്ച നാലുമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. […]

സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്

സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്

കോട്ടയം: സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ്. പവന് 80 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 22,040 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ 22,000 രൂപയാണ് കടന്നിരിക്കുന്നത്. ഗ്രാമിന് 2755 രൂപയാണ് കൂടിയിരിക്കുന്നത്. സിറിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്ന് ആഗോള വിപണിയിലെ വിലയിലുണ്ടായ വ്യതിയാനമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ഇതിനൊപ്പം ക്രൂഡോയിലിനും വില വര്‍ദ്ധിച്ചിട്ടുണ്ട്. ഈമാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഏപ്രില്‍ ആദ്യം 21,800 ആയിരുന്നു സ്വര്‍ണത്തിന്റെ വില. അടുത്തിടയുണ്ടായതില്‍ ഏറ്റവും കുറഞ്ഞവിലയായിരുന്നു ഇത്.

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. പവന് 120 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 2,725 രൂപയും പവന് 21,800 രൂപയുമായി. ഗ്രാമിന് 15 രൂപയാണ് കൂടിയത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വിലയാണിത്. കഴിഞ്ഞ ദിവസം 21,680 രൂപയായിരുന്നു പവന്റെ വില.ആഗോള വിപണിയില്‍ സ്വര്‍ണ വില കൂടിയതാണ് ആഭ്യന്തര വിപണിയിലും വില വര്‍ധിക്കാന്‍ ഇടയാക്കിയത്.

സ്വര്‍ണവില കൂടി; പവന് 160 രൂപയുടെ വര്‍ധനവ്

സ്വര്‍ണവില കൂടി; പവന് 160 രൂപയുടെ വര്‍ധനവ്

കൊച്ചി: സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. ഇന്ന് 160 രൂപയാണ് പവന് വര്‍ധിച്ചത്. 21,680 രൂപയാണ് പവന്റെ വില. ഗ്രാമിന് 20 രൂപ കൂടി 2,710 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വിലയാണിത്.

സ്വര്‍ണവില വീണ്ടും വര്‍ധിച്ചു

സ്വര്‍ണവില വീണ്ടും വര്‍ധിച്ചു

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. പവന് 160 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 2,690 രൂപയും പവന് 21,520 രൂപയുമായി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വിലയാണിത്. കഴിഞ്ഞ ദിവസം 21,360 രൂപയായിരുന്നു പവന്റെ വില.ആഗോള വിപണിയില്‍ സ്വര്‍ണ വില കൂടിയതാണ് ആഭ്യന്തര വിപണിയിലും വില വര്‍ധിക്കാന്‍ ഇടയായത്.

സ്വര്‍ണവിലയില്‍ വര്‍ധനവ്

സ്വര്‍ണവിലയില്‍ വര്‍ധനവ്

സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 80 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 2,655 രൂപയും പവന് 21,240 രൂപയുമായി. ഗ്രാമിന് 10 രൂപയാണ് കൂടിയത്. കഴിഞ്ഞ ദിവസം 21,160 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയില്‍ സ്വര്‍ണ വില കൂടിയതാണ് ആഭ്യന്തര വിപണിയിലും വില വര്‍ധിക്കാന്‍ ഇടയാക്കിയത്.

സംസ്ഥാനത്തെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ സ്വര്‍ണ്ണത്തിന്റെ അളവില്‍ വര്‍ധന

സംസ്ഥാനത്തെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ സ്വര്‍ണ്ണത്തിന്റെ അളവില്‍ വര്‍ധന

കൊച്ചി: കേരളത്തിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ സ്വര്‍ണ്ണത്തിന്റെ അളവില്‍ വന്‍വര്‍ധന. മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, മണപ്പുറം ഫിനാന്‍സ് എന്നിവിടങ്ങളില്‍ മാത്രം 263 ടണ്‍ സ്വര്‍ണ്ണത്തിന്റെ നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സിംഗപ്പൂര്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ ആകെ സ്വര്‍ണ്ണത്തിന്റെ നിക്ഷേപത്തേക്കാള്‍ കൂടുതലാണിത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രമുഖ സ്വകാര്യ പണമിടപാട് സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സിന്റെ കൈവശം ഉണ്ടായിരുന്ന സ്വര്‍ണ്ണത്തിന്റെ അളവ് 116 ടണ്ണില്‍ നിന്ന് 150 ടണ്ണായി വര്‍ധിച്ചു. വിദേശ രാജ്യങ്ങളായ സിംഗപ്പൂര്‍ (124 ടണ്‍), സ്വീഡന്‍ […]

സ്വര്‍ണ വില കുറഞ്ഞു; പവന് 20,600 രൂപ

സ്വര്‍ണ വില കുറഞ്ഞു; പവന് 20,600 രൂപ

കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 20,600 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,575 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാകുന്നത്.

1 2 3 11