ജനപ്രതിനിധികളുടെ അയോഗ്യത; തീരുമാനമെടുക്കാൻ സ്വതന്ത്ര സംവിധാനം വേണം: സുപ്രിംകോടതി

ജനപ്രതിനിധികളുടെ അയോഗ്യത; തീരുമാനമെടുക്കാൻ സ്വതന്ത്ര സംവിധാനം വേണം: സുപ്രിംകോടതി

ജനപ്രതിനിധികളുടെ അയോഗ്യതയിൽ തീരുമാനമെടുക്കാൻ സ്വതന്ത്ര സംവിധാനത്തെക്കുറിച്ച് ആലോചിക്കണമെന്ന് സുപ്രിംകോടതി. രാഷ്ട്രീയ പാർട്ടിയംഗം കൂടിയായ സ്പീക്കർ അയോഗ്യതയിൽ തീരുമാനമെടുക്കുന്നത് പുനരാലോചിക്കണമെന്ന നിർദേശം ജസ്റ്റിസ് ആർഎഫ് നരിമാൻ അധ്യക്ഷനായ ബെഞ്ച് മുന്നോട്ടുവച്ചു. സ്വതന്ത്ര സ്വഭാവമുള്ള സ്ഥിരം സംവിധാനം രൂപീകരിക്കുന്നതിനെക്കുറിച്ച് പാർലമെന്റ് ആലോചിക്കണമെന്നും ആവശ്യമായ പഠനം നടത്തണമെന്നും ബെഞ്ച്. സ്പീക്കര്‍ ഒറ്റയ്ക്ക് അയോഗ്യതയിൽ തീരുമാനമെടുക്കുകയാണോ വേണ്ടതെന്ന് കോടതി ആരാഞ്ഞു. കർണാടകയിൽ അടക്കം സ്പീക്കർക്ക് എതിരെ ആരോപണമുയർന്നതും കോടതി കണക്കിലെടുത്തു. അയോഗ്യതയിൽ തീരുമാനമെടുക്കുന്നത് അനന്തമായി നീട്ടാനാകില്ല. രാഷ്ട്രീയ പാർട്ടിയംഗം കൂടിയായ സ്പീക്കർ അയോഗ്യതയിൽ […]

‘സുപ്രിംകോടതിയിൽ ഹർജി സമർപ്പിച്ചത് സംശയദുരീകരണത്തിന്’; ഗവർണർക്ക് സർക്കാരിന്റെ മറുപടി

‘സുപ്രിംകോടതിയിൽ ഹർജി സമർപ്പിച്ചത് സംശയദുരീകരണത്തിന്’; ഗവർണർക്ക് സർക്കാരിന്റെ മറുപടി

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച നടപടിയിൽ വിശദീകരണം ചോദിച്ചഗവർണർക്ക്സർക്കാർ മറുപടി നൽകി. ചീഫ് സെക്രട്ടറി ടോം ജോസ് രാജ്ഭവനിൽ നേരിട്ടെതിതയാണ് വിശദീകരണം നൽകിയത്. ഗവർണറെ മനഃപൂർവം അവഗണിച്ചതല്ലെന്നുംറൂൾസ് ഓഫ് ബിസിനസ് ലംഘിച്ചിട്ടില്ലെന്നും ചീഫ് സെക്രട്ടറി ഗവർണറെ അറിയിച്ചു. തന്നെ അറിയിക്കാതെ സർക്കാർ സുപ്രിംകോടതിയെ സമീപിച്ചത്റൂൾസ് ഓഫ് ബിസിനസിന്റെ ലംഘനം തന്നെയെന്ന് കാട്ടിയാണ് ഗവർണർ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയത്.ഈ പശ്ചാത്തലത്തിലാണ് ചീഫ് സെക്രട്ടറി ടോം ജോസ്രാജ്ഭവനിലെത്തിയത്. കൂടിക്കാഴ്ച പതിനഞ്ച് മിനിട്ടോളം നീണ്ടു നിന്നു. അത്യന്തം രഹസ്യ […]

എൻഐഎ ഭേദഗതി: കേന്ദ്രസർക്കാരിന് സുപ്രിംകോടതി നോട്ടിസ്

എൻഐഎ ഭേദഗതി: കേന്ദ്രസർക്കാരിന് സുപ്രിംകോടതി നോട്ടിസ്

എൻഐഎ ഭേദഗതിയിൽ കേന്ദ്രസർക്കാരിന് സുപ്രിംകോടതി നോട്ടിസ്. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രസർക്കാരിന് കോടതി നോട്ടിസ് അയച്ചിരിക്കുന്നത്. നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് കോടതി ഉത്തരവ്. എൻഐഎ നിയമവുമായി ബന്ധപ്പെട്ട് പല കാര്യങ്ങളിലും അവ്യക്തത തുടരുകയാണെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. ഭേദഗതിയിൽ ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുമെന്ന് പറയുന്ന ഭാഗം നിർവ്വചിച്ചിട്ടില്ല. അക്കാര്യം നിർവചിക്കേണ്ടതായിട്ടുണ്ട്. എൻഐഎ നിയമഭേദഗതി രാജ്യത്തെ ഫെഡറൽ സംവിധാനത്തിന്റെ വെല്ലുവിളിയാണ്. നിഗൂഢ ലക്ഷ്യത്തോടെയാണ് സർക്കാർ ഈ ഭേദഗതി കൊണ്ടുവന്നത്. അതിനാൽ ഭരണഘടനാ വിരുദ്ധമായ ഈ നിയമ […]

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേരളം

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേരളം

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേരളം. ഇതോടെ ഭേദഗതിക്കെതിരെ കോടതിയിൽ ഹർജി നൽകുന്ന ആദ്യ സംസ്ഥാനമായി കേരളം. നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണെന്നും കേരളം ഹർജിയിൽ പറയുന്നു. സിഎഎയ്‌ക്കെതിരെ വിവിധി സംഘടനകൾ നേരത്തെ സുപ്രിംകോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. എന്നാൽ ഒരു സംസ്ഥാനം ഇതിന്റെ നിയമസാധുത ചോദ്യം ചെയ്ത് സുപ്രിംകോടതിയെ സമീപിക്കുന്നത് ഇതാദ്യമാണ്. നേരത്തെ നിയമസഭ ഒരു പ്രമേയം പാസാക്കിയിരുന്നു. ഈ പ്രമേയത്തെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഹർജിയാണ് നിലവിൽ കേരളം ഫയൽ ചെയ്തിരിക്കുന്നത്. ജനുവരി […]

ജാമിഅ മില്ലിയ, അലിഗഡ് സർവകലാശാല സംഘര്‍ഷം; സുപ്രീം കോടതി സ്വമേധയ എടുത്ത കേസ് ഇന്ന് പരിഗണിക്കും

ജാമിഅ മില്ലിയ, അലിഗഡ് സർവകലാശാല സംഘര്‍ഷം; സുപ്രീം കോടതി സ്വമേധയ എടുത്ത കേസ് ഇന്ന് പരിഗണിക്കും

ജാമിഅ മില്ലിയ, അലിഗഡ് സർവകലാശാലകളിലെ സംഘർഷത്തിൽ സുപ്രീം കോടതി സ്വമേധയ എടുത്ത കേസ് ഇന്ന് പരിഗണിക്കും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അക്രമത്തെ ഇന്നലെ വിമർശിച്ചിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ജാമിഅ മില്ലിയ, അലിഗഡ് സർവകലാശാലകളിൽ പൊലീസ് വിദ്യാർത്ഥികളെ ക്രൂരമായ രീതിയിൽ നേരിട്ടത് ഹ്യൂമൻ റൈറ്സ് ലോ നെറ്റ്‌വർക്കാണ് സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. സുപ്രീം കോടതി സ്വമേധയാ കേസെടുക്കണമെന്ന് അഭിഭാഷക ഇന്ദിരാ ജയ്‌സിംഗ് ആവശ്യപ്പെട്ടു. എന്നാൽ ഇതിനെ രൂക്ഷ ഭാഷയിൽ […]

പൗരത്വ ഭേദഗതി ബിൽ: മുസ്‌ലിം ലീഗ് എംപിമാർ സുപ്രിം കോടതിയിൽ

പൗരത്വ ഭേദഗതി ബിൽ: മുസ്‌ലിം ലീഗ് എംപിമാർ സുപ്രിം കോടതിയിൽ

പൗരത്വ ഭേദഗതി ബില്ലിനെതിരെ സുപ്രിം കോടതിയിൽ പ്രതിപക്ഷത്തിന്റെ ആദ്യ ഹർജി. മുസ്‌ലിം ലീഗ് എംപിമാരാണ് കോടതിയെ സമീപിച്ചത്. മുസ്‌ലിം മത വിഭാഗത്തെ മാത്രം ഒഴിവാക്കിയ ബിൽ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ നിരാകരിക്കുന്നതാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പൗരത്വ ഭേദഗതി ബിൽ ലോക്‌സഭയും പിന്നിട്ട് രാജ്യസഭയും കടന്നതോടെയാണ് പ്രതിപക്ഷം സുപ്രിം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചത്. തുല്യത ഉറപ്പ് നൽകുന്ന ഭരണഘടനയിലെ അനുച്ഛേദം പതിനാലിന്റെ നഗ്‌നമായ ലംഘനമാണെന്ന് മുസ്‌ലിം ലീഗ് സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. മുസ്‌ലിം കുടിയേറ്റക്കാർക്ക് മാത്രം പൗരത്വം […]

മഹാരാഷ്ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രിം കോടതി; ബിജെപിക്ക് തിരിച്ചടി

മഹാരാഷ്ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രിം കോടതി; ബിജെപിക്ക് തിരിച്ചടി

നാളെ മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ജസ്റ്റിസ് എംവി രമണ അധ്യക്ഷനായ സുപ്രിം കോടതി ഡിവിഷന്‍ ബെഞ്ച്  ഉത്തരവിട്ടു. ത്രികക്ഷി സഖ്യം സമർപ്പിച്ച ഹർജിയിലാണ്  സുപ്രിം കോടതി വിധി. വിശ്വാസ വോട്ടെടുപ്പിൽ രഹസ്യ ബാലറ്റ് വേണ്ടെന്നും തത്സമയ സംപ്രേഷണം നടത്തണമെന്നും കോടതി. ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് കോടതിയിൽ. ദേവേന്ദ്ര ഫട്‌നാവിസിന്റെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ ചെയ്ത സർക്കാരിനിത് വലിയ വെല്ലുവിളിയാണ്. നാളെ വൈകുന്നേരം അഞ്ച് മണിയോട് കൂടി തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും എംഎൽഎമാരുടെ സത്യപ്രതിജ്ഞ വേഗം വേണമെന്നും […]

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: വാദം പൂര്‍ത്തിയായി; ഹര്‍ജികളില്‍ വിധി നാളെ

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: വാദം പൂര്‍ത്തിയായി; ഹര്‍ജികളില്‍ വിധി നാളെ

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ വാദം കേള്‍ക്കല്‍ സുപ്രിംകോടതി പൂര്‍ത്തിയാക്കി. നാളെ രാവിലെ 10.30 ന് അന്തിമ തീരുമാനം അറിയിക്കും. വിശ്വാസ വോട്ടെടുപ്പ് എന്ന വാദത്തിലേക്കാണ് കോണ്‍ഗ്രസിനും എന്‍സിപിക്കും ശിവസേനയ്ക്കും വേണ്ടി ഹാജരായ അഭിഭാഷകര്‍ കേന്ദ്രീകരിച്ചത്. വിശ്വാസവോട്ടിന് 14 ദിവസത്തെ സമയം വേണമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് ആവശ്യപ്പെട്ടു. 24 മണിക്കൂറിനുള്ളില്‍ വിശ്വാസ വോട്ടെടുപ്പില്ല എന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറി. എംഎല്‍എമാരെ കൂടെ നിര്‍ത്തുന്ന കാര്യത്തിലാണ് ഇനി പാര്‍ട്ടികള്‍ക്ക് പ്രധാന വെല്ലുവിളി. അതേസമയം മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ നിയമസഭ വിളിച്ചുചേര്‍ക്കുന്നതിനുള്ള നടപടികളിലേക്ക് […]

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: സുപ്രിംകോടതിയില്‍ വാദം തുടങ്ങി

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: സുപ്രിംകോടതിയില്‍ വാദം തുടങ്ങി

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ത്രികക്ഷി സഖ്യം നല്‍കിയ ഹര്‍ജിയില്‍ സുപ്രിംകോടതിയില്‍ വാദം തുടങ്ങി. രാവിലെ 10.30നാണ് ഹര്‍ജി പരിഗണിച്ചത്. ബിജെപിയെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ചു കൊണ്ട് ഗവര്‍ണര്‍ നല്‍കിയ കത്തും, ഭൂരിപക്ഷം ഉണ്ടെന്ന് ദേവേന്ദ്ര ഫഡ്നാവിസ് നല്‍കിയ കത്തുമാണ് കോടതി പരിശോധിക്കുന്നത്. 10.30ന് കോടതി ചേരുന്നതിന് മുമ്പ് കത്തുകള്‍ ഹാജരാക്കണം എന്ന് സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. ജസ്റ്റിസുമാരായ എന്‍ വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഗവര്‍ണറുടെ നടപടിക്കെതിരെ ശിവസേന, […]

പട്ടികവിഭാഗത്തിനെതിരെയുള്ള അതിക്രമം തടയൽ നിയമം; കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതി അംഗീകരിക്കുമെന്ന സൂചന നൽകി സുപ്രിംകോടതി

പട്ടികവിഭാഗത്തിനെതിരെയുള്ള അതിക്രമം തടയൽ നിയമം; കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതി അംഗീകരിക്കുമെന്ന സൂചന നൽകി സുപ്രിംകോടതി

പട്ടികവിഭാഗത്തിനെതിരെയുള്ള അതിക്രമം തടയൽ നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതി അംഗീകരിക്കുമെന്ന സൂചന നൽകി സുപ്രിംകോടതി. വ്യവസ്ഥകൾ ലഘൂകരിക്കാൻ കഴിയില്ലെന്നും നിയമം എങ്ങനെയാണോ അങ്ങനെതന്നെ തുടരുമെന്നും ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി. വ്യവസ്ഥകൾ ലഘൂകരിച്ച സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ വിധി മറികടക്കാനാണ് കേന്ദ്രം ഭേദഗതി കൊണ്ടുവന്നത്. ഭേദഗതി ചോദ്യം ചെയ്ത ഹർജികൾ വിധി പറയാനായി മാറ്റി. പട്ടികവിഭാഗത്തിനെതിരെയുള്ള അതിക്രമം തടയൽ നിയമത്തിൽ ഭേദഗതി കൊണ്ടുവന്ന കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യഹർജികൾ പരിഗണിക്കവെയായിരുന്നു നിരീക്ഷണം. പുനഃപരിശോധനാ […]

1 2 3 12