ബാങ്കോക്ക്: ബാങ്കോക്കിലെ പഞ്ച നക്ഷത്ര ഹോട്ടലില്‍ ചൊവ്വാഴ്ച ആറ് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയതായി തായ് പൊലീസ് സ്ഥിരീകരിച്ചു. വിയറ്റ്‌നാം പൗരന്മാരായ മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണമുയര്‍ന്ന്. വെടിവെപ്പിലാണ് ഇവര്‍ മരിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അങ്ങനെയല്ലെന്നും പൊലീസ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാത്രി 7.30 ഓടെ ലംഫിനിയിലെ ?ഗ്രാന്‍ഡ് ഹയാത്ത് എറാവന്‍ ഹോട്ടലിലാണ് പൊലീസ് സ്റ്റേഷനിലെ ഉദ്യോ?ഗസ്ഥര്‍ ആറുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെടിവെപ്പിന്റെ ലക്ഷണമൊന്നുമില്ലെന്നും പ്രഥമദൃഷ്ട്യാ സയനൈഡാണ് മരണകാരണമെന്ന് സംശയിക്കുന്നുവെന്നും പൊലീസ് പറയുന്നു. പ്രതികാരമോ അല്ലെങ്കില്‍ ഏതെങ്കിലും ആരാധനാക്രമവുമായി ഇതിന് ബന്ധമുണ്ടായിരിക്കാമെന്നും പൊലീസ് വ്യക്തമാക്കി. മരിച്ചവരില്‍ ചിലര്‍ക്ക് അമേരിക്കന്‍ പൗരത്വമുണ്ട്. സംഭവത്തില്‍ തായ്ലന്‍ഡ് പ്രധാനമന്ത്രി സ്രെത്ത തവിസിന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
വിദേശികള്‍ കൊല്ലപ്പെടുന്നത് രാജ്യത്തെ ടൂറിസം മേഖലക്ക് തിരിച്ചടിയാകുമെന്ന ആശങ്കയുയരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 28 ദശലക്ഷത്തിലധികം വിദേശ വിനോദ സഞ്ചാരികള്‍ തായ്ലന്‍ഡ് സന്ദര്‍ശിച്ചു. 33.71 ബില്യണ്‍ ഡോളറാണ് ടൂറിസത്തില്‍ നിന്നുള്ള വരുമാനം. കൊവിഡ് പ്രതിസന്ധിക്ക് ശേഷം കരകയറുന്നതിന്റെ ലക്ഷണം കാണിക്കുന്ന ടൂറിസം മേഖലയില്‍, ഈ വര്‍ഷം 35 മില്യണ്‍ വിദേശികളെയാണ് ഗവണ്‍മെന്റ് പ്രതീക്ഷിക്കുന്നത്. വിദേശ സഞ്ചാരികള്‍ക്ക് നിരവധി ഇളവുകളും സര്‍ക്കാര്‍ നല്‍കുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഹയാത്തിന് സമീപമുള്ള ഒരു ആഡംബര ഷോപ്പിംഗ് മാളില്‍ നടന്ന വെടിവെയ്പ്പില്‍ രണ്ട് വിദേശികള്‍ കൊല്ലപ്പെട്ടിരുന്നു. പിന്നാലെയാണ് ഇപ്പോഴത്തെ സംഭവം.
106 1 minute read