ലോകസഭയിലെ പ്രസംഗത്തിലെ പരാമര്‍ശത്തിലുച്ച് രാഹുല്‍ ഗാന്ധി. പറഞ്ഞത് വാസ്തവം മാത്രമാണെന്നും സത്യത്തെ ഇല്ലാതാക്കാനാവില്ലെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. മോദിയുടെ ലോകത്ത് സത്യം നീക്കം ചെയ്യാന്‍ കഴിയുമെന്ന് രാഹുല്‍ പറഞ്ഞു. രാഹുലിന്റെ പരാര്‍ശത്തിനെതിരെ പ്രധാനമന്ത്രി ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു.അതേസമയം ലോക്‌സഭയിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ പലഭാഗങ്ങളും രേഖയില്‍ നിന്ന് നീക്കി. ഹിന്ദു പരാമര്‍ശവും മോദിക്കും ബിജെപിക്കുമെതിരായ പരാമര്‍ശങ്ങളുമാണ് രേഖയില്‍ നിന്ന് നീക്കിയത്. ആര്‍എസ്എസിനെതിരായ പരാമര്‍ശവും നീക്കം ചെയ്തു. രാഹുലിന്റെ പരാമര്‍ശം പരിശോധിക്കണമെന്ന് ഭരണഭക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു.
94 Less than a minute