BREAKING NEWSKERALA

യുവതികളെ മുഖത്തടിച്ച കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: മലപ്പുറത്ത് പാണാമ്പ്രയില്‍ യുവതികളെ മുഖത്തടിച്ച കേസിലെ പ്രതി സി.എച്ച് ഇബ്രാഹീം ഷബീറിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ ജസ്റ്റിസ് എ.എ സിയാദ് റഹ്മാനാണ് പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഈ മാസം 19 നകം അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ ബോണ്ടും തുല്യതുകയുടെ രണ്ട് ആള്‍ജാമ്യവും വ്യവസ്ഥ ചെയ്ത് വിട്ടയക്കണമെന്നായിരുന്നു നിര്‍ദേശം.
മുസ്‌ലിം ലീഗ് തിരൂരങ്ങാടി മണ്ഡലം ട്രഷററിന്റെ മകനാണ് ഇബ്രാഹീം ഷബീര്‍. ഷബീര്‍ അപകടകരമായ രീതിയില്‍ കാറോടിച്ചതിനെ ചോദ്യം ചെയ്ത സ്‌കൂട്ടര്‍ യാത്രികരായ പരപ്പനങ്ങാടി സ്വദേശിനികളായ അസ്‌ന, ഹംന എന്നിവരെ മര്‍ദിച്ച സംഭവത്തിലാണ് പൊലീസ് കേസെടുത്തത്. ഏപ്രില്‍ 16നാണ് സംഭവം നടന്നത്. കോഴിക്കോട്ടുനിന്ന് പരപ്പനങ്ങാടിയിലേക്ക് വരുകയായിരുന്ന ഇരുവരെയും പാണാമ്പ്രയില്‍ എത്തിയപ്പോള്‍ ഷബീര്‍ ആക്രമിച്ചെന്നാണ് കേസ്.
ഷബീറിന്റെ അപകടകരമായ ഡ്രൈവിങ്ങിനെ ചോദ്യം ചെയ്തപ്പോള്‍ കാര്‍ കുറുകെയിട്ട് ഷബീര്‍ വഴിമുടക്കിയെന്നും യുവതികളുടെ മുഖത്ത് അടിച്ചെന്നുമാണ് പരാതി. യാത്രക്കാരില്‍ ഒരാള്‍ ഇത്? വിഡിയോയില്‍ പകര്‍ത്തി സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ചതോടെ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. ആദ്യം നിസ്സാര വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് സംഭവം വിവാദമായതോടെ യുവതികളുടെ മൊഴി രേഖപ്പെടുത്തി

Related Articles

Back to top button