തിരുവനന്തപുരം: വെള്ളറടയില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളറട അമ്പലം സ്വദേശികളായ അരുളാനന്ദകുമാര്‍-ഷൈനി ദമ്പതിമാരുടെ മകന് അബി എന്ന അഖിലേഷ് കുമാറി(13)നെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടിലെ ജനലില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. ഒരു കൈ തുണികൊണ്ട് കെട്ടിയനിലയിലായിരുന്നു. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ ഡിവൈ.എസ്.പി. അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മരിച്ച അഖിലേഷ് കുമാര്‍ വാഴിച്ചല്‍ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ്.
1,123 Less than a minute