പത്തനംതിട്ട: ചിറ്റാറിലെ മത്തായിയുടെ മരണത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തേക്കും.
ഇക്കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടി. പ്രത്യേക അന്വേഷണ സംഘം ഉടന്‍ റാന്നി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. തെളിവ് നശിപ്പിക്കല്‍, കൃത്രിമ രേഖ ചമയ്ക്കല്‍ എന്നിവ നടന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം.
അതേ സമയം മത്തായിയുടെ മരണത്തില്‍ ന്യൂനപക്ഷകമ്മീഷന്‍ സ്വമേധയ കേസെടുത്തു.സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പൊലീസ് മേധാവിക്കും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്കും നിര്‍ദേശം നല്‍കി. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം മൃതദേഹം പോസ്റ്റ്‌മേര്‍ട്ടം ചെയ്ത ഫൊറന്‍സിക് സര്‍ജനുമായി കൂടിക്കാഴ്ച നടത്തി.
കേസില്‍ വനം വകുപ്പന്റെ സാക്ഷിയായ അരുണിന്റെ മൊഴി ഇന്നും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം അരുണിന്റെ മൊഴിയെടുത്തിരുന്നു. എന്നാല്‍ വനം വകുപ്പിനോട് അരുണ്‍ പറഞ്ഞതും ക്രൈംബ്രാഞ്ചിനോട് പറഞ്ഞതും വ്യത്യസ്ത കാര്യങ്ങളാണ്. മുഴുവന്‍ ഉദ്യോഗസ്ഥരെയും സസ്‌പെന്റ് ചെയ്ണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. മൃതദേഹം സംസ്‌കരിച്ചില്ല.
18 Less than a minute