BREAKING NEWSKERALALATESTUncategorized

വി. ശിവന്‍കുട്ടിക്ക് രാജിവക്കേണ്ടതില്ലെന്ന് സിപിഐഎം

നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രി വി ശിവന്‍കുട്ടി രാജിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി സിപിഐഎം നേതൃത്വം. കേസില്‍ പ്രതിയായതുകൊണ്ട് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കി. കയ്യാങ്കളി കേസില്‍ പ്രതികളായിട്ടുള്ള നേതാക്കള്‍ വിചാരണ നേരിടട്ടെയെന്നും അതിനുശേഷം മറ്റ് നടപടികള്‍ സ്വീകരിക്കാമെന്നുമാണ് സിപിഐഎം നേതൃത്വത്തില്‍ ധാരണയായിരിക്കുന്നത്.

അതേസമയം കേസ് നിയമപരമാണെന്നും ധാര്‍മികതയുടെ കാര്യം നോക്കേണ്ടതല്ലെന്നും സിപിഐഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട നിലപാട് സിപിഐഎം നേരത്തെ വ്യക്തമാക്കിയതാണ്. രാജ്യത്ത് ഒരുപാട് മന്ത്രിമാരുടെ പേരില്‍ കേസുകളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കയ്യാങ്കളിക്കേസില്‍ യുഡിഎഫ് എംഎല്‍എമാരും പ്രതികളാണെന്ന് പ്രതിപട്ടികയിലുള്ള അന്നത്തെ മന്ത്രി ഇ പി ജയരാജന്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഉമ്മന്‍ചാണ്ടിയും ശക്തന്‍ നാടാരും ചേര്‍ന്ന് അന്നത്തെ പ്രതിപക്ഷത്തെ മാത്രം പ്രതി ചേര്‍ക്കുകയായിരുന്നു. വനിതാ എംഎല്‍എമാരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കേസെടുത്തില്ല. നിയമസഭയ്ക്ക് അകത്തുവച്ച് വി ശിവന്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചെന്നും ഇ പി ജയരാജന്‍ ആരോപിച്ചു.

Related Articles

Back to top button