BREAKING NEWSLATESTNATIONAL

അഴിഞ്ഞ് വീണതറിയാതെ ചര്‍ച്ച തുടര്‍ന്ന് സിദ്ധരാമയ്യ, ചെവിയില്‍ മന്ത്രിച്ച് ശിവകുമാര്‍

ബെംഗളൂരു: മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയുടെ മുണ്ട് അഴിഞ്ഞുപോയത് നിയമസഭാംഗങ്ങള്‍ക്കിടയില്‍ ചിരിപടര്‍ത്തി. നിയമസഭയില്‍ പ്രസംഗിച്ചു കൊണ്ടിരിക്കെയായിരുന്നു സംഭവം. എന്നാല്‍ മുണ്ടഴിഞ്ഞ് വീണതറിയാതെ പ്രസംഗം തുടര്‍ന്ന സിദ്ധരാമയ്യയെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ എത്തി ഓര്‍മ്മപ്പെടുത്തുകയായിരുന്നു.
മൈസൂര്‍ കൂട്ട ബലാത്സംഗത്തില്‍ പോലീസിന്റെ നടപടികളെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. മുണ്ടഴിഞ്ഞു വീണതറിയാതെ പ്രസംഗം തുടര്‍ന്ന സിദ്ധരാമയ്യയുടെ അടുത്തേക്ക് കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ എത്തി ചെവിയില്‍ കാര്യം അവതരിപ്പിക്കുകയായിരുന്നു. ‘ഓ അതായിരുന്നോ’ എന്ന് പറഞ്ഞ് അദ്ദേഹം കുനിഞ്ഞ് മുണ്ട് എടുത്ത് ഉടുക്കുന്നതും സീറ്റില്‍ ഇരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മുണ്ടുടുത്ത ശേഷം അദ്ദേഹം വീണ്ടും പ്രസംഗം തുടരുകയും ചെയ്തു.
കോവിഡാനന്തരം ശരീരവണ്ണം വര്‍ധിച്ചു, വയറ് കൂടി. ഇതുകൊണ്ട് മുണ്ട് അഴിഞ്ഞു വീണു എന്നായിരുന്നു അദ്ദേഹം പ്രസംഗം തുടര്‍ന്നു കൊണ്ട് വ്യക്തമാക്കിയത്. ഇത് സഭയില്‍ ചിരി പടര്‍ത്തുകയും ചെയ്തു.
എന്നാല്‍ സിദ്ധരാമയ്യ ഇക്കാര്യം പരസ്യമായി പറഞ്ഞത് കോണ്‍ഗ്രസിന് നീരസമുണ്ടാക്കിയിട്ടുണ്ട്.
പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ വേണ്ടിയാണ് ശിവകുമാര്‍ സിദ്ധരാമയ്യയുടെ ചെവിയില്‍ ഇക്കാര്യം പറഞ്ഞത്. എന്നാല്‍ അദ്ദേഹം തന്നെ ഇത് പരസ്യപ്പെടുത്തി. ഇത് പരിഹസിക്കാന്‍ സ്വയം കുഴി തോണ്ടുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് എംഎല്‍എ രമേശ് കുമാര്‍ പറഞ്ഞു.

Related Articles

Back to top button