BREAKING NEWSKERALALATEST

‘വനിതാ നേതാവിനെ ആക്രമിച്ചു എന്ന് പറയുന്ന സമയത്ത് ആ പരിസരത്തെ ഇല്ല’: പി എം ആര്‍ഷോ

തിരുവനന്തപുരം: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ ജയില്‍ മോചിതനായി. തനിക്കെതിരെയുള്ള കേസുകള്‍ പ്രതിഷേധ സമരങ്ങളുമായി ബന്ധപ്പെട്ടതെന്ന് പി എം ആര്‍ഷോ പറഞ്ഞു. എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ചു എന്ന് പറയുന്ന സമയത്ത് താന്‍ ആ പരിസരത്തെ ഇല്ല. തന്നെ ഭീകര വ്യക്തിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്ന് പി എം ആര്‍ഷോ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത സംഭവം എസ്എഫ്‌ഐയുടെ ഭാഗത്ത് നിന്നും ഉണ്ടായ പോരായ്മയാണെന്നും അദ്ദേഹം പറഞ്ഞു.
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയ്ക്ക് ഇന്നലെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.ജസ്റ്റിസ് വിജു എബ്രഹാമിന്റേതാണ് ഉത്തരവ്. വധശ്രമ കേസില്‍ ജയിലില്‍ കഴിയുന്ന ആര്‍ഷോയ്ക്ക് പിജി പരീക്ഷ എഴുതാനായി നേരത്തെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് കോടതി ഉപാധികളോടെ ജാമ്യം നല്‍കിയത്. സാക്ഷികളെ സ്വാധീനിക്കരുത്, സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ആര്‍ഷോയെ ഇക്കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

Related Articles

Back to top button