BREAKING NEWSKERALALATEST

ഹമാസ് ഭീകരരില്‍ നിന്ന് ഒരു കുടുംബത്തെ രക്ഷിച്ച മലയാളി വനിതകള്‍ക്ക് ഇസ്രായേല്‍ പ്രശംസ

ഇസ്രായേല്‍-ഹമാസ് ആക്രമണത്തില്‍, ഹമാസ് ഭീകരരില്‍ നിന്ന് ഇസ്രായേലിലെ ഒരു കുടുംബത്തെ രക്ഷിച്ച മലയാളി യുവതികളെ അഭിനന്ദിച്ച് ഇന്ത്യയിലെ ഇസ്രായേല്‍ എംബസി. ഇവരുടെ പരിശ്രമങ്ങളെയും നിശ്ചയദാര്‍ഢ്യത്തെയും ഇന്ത്യയിലെ ഇസ്രേയല്‍ എംബസി അഭിനന്ദിച്ചു. ‘ഇന്ത്യന്‍ സൂപ്പര്‍ വിമണ്‍’ എന്ന തലക്കെട്ടോടെയാണ് മീര, സബിത എന്നിവരെ പ്രശംസിച്ച് എംബസി എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചത്.
ഹമാസ് ഭീകരര്‍ ഇവര്‍ ജോലി ചെയ്തിരുന്ന വീട്ടിലെ വാതില്‍ തകര്‍ത്ത് കടക്കാന്‍ ശ്രമിച്ചെങ്കിലും യുവതികള്‍ അതിന് അനുവദിച്ചില്ല. ആക്രമണത്തെക്കുറിച്ച് വിവരിക്കുന്ന ഒരു വീഡിയോയും ഇവര്‍ പങ്കുവെച്ചിരുന്നു. നിര്‍ ഓസിലെ കിബ്ബട്ട്സിലെ അതിര്‍ത്തില്‍ മീരാ മോഹനനും സബിതയും ഒരുമിച്ചാണ് ജോലി ചെയ്യുന്നത്. എഎല്‍എസ് (ALS ) രോഗം ബാധിച്ച റാഹേല്‍ എന്ന വയോധികയെയാണ് ഇരുവരും പരിചരിക്കുന്നത്.
‘ഞാന്‍ മൂന്ന് വര്‍ഷമായി അതിര്‍ത്തിയില്‍ ജോലി ചെയ്യുന്നു. ഞങ്ങള്‍ രണ്ട് പേരും കെയര്‍ ടേക്കര്‍മാരാണ്, എഎല്‍എസ് രോഗമുള്ള ഒരു വയോധികയെയാണ് ഞങ്ങള്‍ പരിചരിക്കുന്നത്..അന്ന് എനിക്ക് നൈറ്റ് ഡ്യൂട്ടി ആയിരുന്നു, ഏകദേശം 6:30 ഓടെ തിരിച്ച് പോകാനൊരുങ്ങുകയായിരുന്നു. പെട്ടെന്നാണ് ഞങ്ങളുടെ വീടിന് സമീപം സൈറണുകള്‍ കേട്ടത്, അവര്‍ വീഡിയോയില്‍ പറഞ്ഞു.
ഞങ്ങള്‍ റാഹേലിന്റെ മകളെ വിളിച്ചു.’കാര്യങ്ങള്‍ നമ്മുടെ കൈവിട്ടുപോയിരിക്കുന്നു’ എന്നാണ് അവര്‍ ആദ്യം പറഞ്ഞത്.’എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു, അവര്‍ഞങ്ങളോട് മുന്നിലും പിന്നിലുമുള്ള വാതിലുകള്‍ പൂട്ടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍, തീവ്രവാദികള്‍ ഞങ്ങളുടെ വീട്ടില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിക്കുന്നതും വെടിവയ്ക്കുന്നതും ഗ്ലാസുകള്‍ തകര്‍ക്കുന്നതിന്റെയും ശബ്ദം കേട്ടു. എന്നാല്‍ റൂമിന്റെവാതിലില്‍ മുറുകെ പിടിക്കാന്‍ അവര്‍ ഞങ്ങളോട് ആവശ്യപ്പെട്ടു, അതില്‍ നിന്ന് പിടിവിടരുതെന്നും വീട്ടുടമയുടെ മകള്‍പറഞ്ഞു. വാതിലില്‍ പിടിച്ച് ഞങ്ങള്‍ നാലര മണിക്കൂര്‍ നിന്നു. ആക്രമണകാരികള്‍അപ്പോഴും പുറത്ത് നിന്ന് വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ ഞങ്ങള്‍ വാതില്‍ അകത്ത് നിന്ന് മുറുകെ പിടിച്ചു. അവര്‍ വാതിലില്‍ തട്ടുകയും വെടിയുതിര്‍ക്കുകയും ചെയ്തുകൊണ്ടേയിരുന്നു,” സബിത പറഞ്ഞു.
വീട്ടിലുള്ളതെല്ലാം ഹമാസ് നശിപ്പിച്ചിരുന്നു.എന്നാല്‍ പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്ക് അറിയാന്‍ സാധിച്ചിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം, ഉച്ചയ്ക്ക് ഒരു മണിയോടെ വീണ്ടും വെടിയൊച്ചകള്‍ കേട്ടു.
‘ഞങ്ങളെ രക്ഷിക്കാന്‍ ഇസ്രായേല്‍ സൈന്യം വന്നിട്ടുണ്ടെന്ന് വീട്ടിലെ ഗൃഹനാഥന്‍ ഞങ്ങളോട് പറഞ്ഞു, തുടര്‍ന്ന് ഞങ്ങള്‍ വീടിന് പുറത്തിറങ്ങി. ഭാഗ്യത്തിന് ഞങ്ങള്‍ക്ക് ഒന്നും സംഭവിച്ചില്ല, എന്നാല്‍ അവര്‍ ബാഗുകളും മറ്റും കൊള്ളയടിച്ചിരുന്നു. മീരയുടെ പാസ്‌പോര്‍ട്ടും നഷ്ടമായി.ഞങ്ങള്‍ ഒരിക്കലും ഒരു തീവ്രവാദി ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല, പക്ഷേ മിസൈലുകള്‍ വീഴുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു, അങ്ങനെ ഉണ്ടാകുമ്പോള്‍ ഞങ്ങള്‍ സേഫ്റ്റി റൂമിലേക്ക് പോകാറുണ്ടായിരുന്നു. അത് കഴിയുമ്പോള്‍ ഞങ്ങള്‍ തിരികെ റൂമിലേക്ക് എത്താറുണ്ട്. എന്നാല്‍ അന്ന് ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സമയം ലഭിച്ചില്ല,’ അവര്‍ പറഞ്ഞു.
ബുള്ളറ്റ് കൊണ്ട് തുളഞ്ഞ വാതിലിന്റെയും ഭിത്തിയുടെയും ചിത്രവും അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

Related Articles

Back to top button