AUTOBUSINESSBUSINESS NEWSFOUR WHEELER

മികച്ച മൈലേജുമായി ജീതോ സ്ട്രോങ് അവതരിപ്പിച്ച് മഹീന്ദ്ര

കോഴിക്കോട്: മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ ഉപകമ്പനിയായ മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് (എംഎല്‍എംഎംഎല്‍) ‘മഹീന്ദ്ര ജീതോ സ്ട്രോങ്’ അവതരിപ്പിച്ചു. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച മൈലേജ് എന്ന ജീതോ ബ്രാന്‍ഡിന്റെ ഏറ്റവും പ്രധാന മൂല്യം ജീതോ സ്ട്രോങ്ങിനുമുണ്ട്. ഇതോടൊപ്പം കൂടുതല്‍ പേലോഡ് ശേഷിയും മറ്റ് ഫീച്ചറുകളും ലഭ്യമാണ്.
ഡീസല്‍ വകഭേദത്തിന് 815 കിലോഗ്രാമും സിഎന്‍ജി വകഭേദത്തിന് 750 കിലോഗ്രാമും എന്ന ഉയര്‍ന്ന പേലോഡ് ശേഷി ഉത്പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നു. സബ്2 ടണ്‍ ഐസിഇ കാര്‍ഗോ 4വീലറില്‍ ഈ വിഭാഗത്തിലെ ഏറ്റവും മികച്ച മൈലേജ് (ഡീസല്‍ വകഭേദത്തിന് ലിറ്ററിന് 32 കിലോമീറ്ററും, സിഎന്‍ജി വകഭേദത്തിന് കിലോഗ്രാമിന് 35 കിലോമീറ്ററും), ഇലക്ട്രിക് വാക്വം പമ്പ്അസിസ്റ്റഡ് ബ്രേക്കിംഗ്, ഉപയോക്തൃ സൗഹൃദമായ പുതുപുത്തന്‍ ഡിജിറ്റല്‍ ക്ലസ്റ്റര്‍, മെച്ചപ്പെട്ട സസ്പെന്‍ഷന്‍ എന്നിവ സഹിതം ഈ വിഭാഗത്തില്‍ ഈ വാഹനം വേറിട്ടുനില്‍ക്കുന്നു. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനായി ഇതോടൊപ്പം ഡ്രൈവര്‍ക്കായി 10 ലക്ഷം രൂപയുടെ സൗജന്യ ആക്സിഡന്റ് ഇന്‍ഷുറന്‍സും മഹീന്ദ്ര ലഭ്യമാക്കുന്നു. ഗുണമേന്മയോടും ഈടുനില്‍പ്പിനോടുമുള്ള പ്രതിബദ്ധതയുടെ ഭാഗമായി 3 വര്‍ഷം അല്ലെങ്കില്‍ 72000 കിലോമീറ്റര്‍ വാറന്റിയും മഹീന്ദ്ര ഇതോടൊപ്പം നല്‍കുന്നുണ്ട്..
ജീതോ പ്ലസിന്റെ (ഡീസലും സിഎന്‍ജിയും) അടുത്ത തലമുറയില്‍പ്പെട്ട വാഹനമാണ് ജീതോ സ്ട്രോങ്. 100 കിലോഗ്രാം അധിക പേലോഡ് ഇതിനുണ്ട്. ഡീസല്‍ വകഭേദത്തിന് 5.40 ലക്ഷം രൂപയും, സിഎന്‍ജി വകഭേദത്തിന് 5.50 ലക്ഷം രൂപയുമാണ് ആകര്‍ഷകമായ വില (എക്സ് ഷോറൂം, കേരളം).

Related Articles

Back to top button